Tuesday December 06, 2016
Latest Updates

സ്‌കൂളുകള്‍ക്ക് സമീപം ടേക്ക് എവേകള്‍ നിരോധിക്കും, നടപടി ,പൊണ്ണത്തടിയന്‍മാരെ നിയന്ത്രിക്കാനെന്നു മന്ത്രി

സ്‌കൂളുകള്‍ക്ക് സമീപം ടേക്ക് എവേകള്‍ നിരോധിക്കും, നടപടി ,പൊണ്ണത്തടിയന്‍മാരെ നിയന്ത്രിക്കാനെന്നു മന്ത്രി

ഡബ്ലിന്‍: പുതിയ തലമുറയെ അമിതവണ്ണത്തില്‍ വീഴുന്നതില്‍ നിന്നും തടയുന്നതിനായി അയര്‍ലണ്ട് ഫാസ്റ്റ്ഫുഡ് നിയന്ത്രണത്തിനായി കടുകട്ടിനിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. സ്‌കൂളുകള്‍ക്കും കളിസ്ഥലങ്ങള്‍ക്കും
ഒന്നര കിലോമീറ്റര്‍ പരിധിയെ ഫാസ്റ്റ്ഫുഡ് എക്‌സ്‌ക്ലൂഷന്‍ സോണായിപ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുകയാണ് സര്‍ക്കാര്‍ .

പുതിയ തലമുറയെ പിടികൂടുന്ന വിപത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആതുരരംഗത്തെ പ്രമുഖര്‍ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തുനിയുന്നതെന്ന് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്ജറാല്‍ട് വെളിപ്പെടുത്തി

സ്‌കൂള്‍ , കളിസ്ഥലങ്ങള്‍ , യൂത്ത് അഫയര്‍ കേന്ദ്രങ്ങള്‍ എന്നിവയുടെഒന്നര കിലോമീറ്റര്‍ പരിധി നോ ഫ്രൈ സോണായിരിക്കും. പതിനൊന്ന് വയസ്സ് പ്രായപരിധിയിലുള്ള മുക്കാല്‍ പങ്ക് കുട്ടികളും അമിതവണ്ണക്കാരാണെന്നകണ്ടെത്തലാണ് ഇതിന് പിന്നില്‍. യുവാക്കളുടെ പിസയും ചിപ്‌സും ബര്‍ഗറുംകഴിക്കുന്ന പതിവിന് കര്‍ശനമായ കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ 2035എത്തുമ്പോഴേയ്ക്കും ഹെല്‍ത്ത് കെയറിനായി വന്‍ തോതില്‍ യൂറോ കണ്ടെത്തേണ്ടിവരുമെന്നാണ് ആരോഗ്യ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

അമിതവണ്ണം ഉണ്ടാക്കുന്ന ഭക്ഷണം സ്‌കൂളിന്റെ മുറ്റത്ത് നിന്നും അകറ്റി
നിര്‍ത്തണമെന്ന കാര്യത്തില്‍ കടുത്ത നിലപാടിനുള്ള ആശയം മുന്നോട്ട്
വെച്ചിട്ടുള്ളത് ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍, വൈദ്യരംഗത്തെ
വിദഗ്ദ്ധര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവരെല്ലാം ചേര്‍ന്നാണ്.
വിദഗ്ദ്ധരുടെ ഉപദേശത്തിന് അനുസരിച്ച് തയ്യാറാക്കേണ്ടതും അടുത്ത
ദശകത്തില്‍ നടപ്പാക്കേണ്ടതുമായ ഒരു പ്രാദേശിക പദ്ധതി കൂടി
ലക്ഷ്യമിടുന്നുണ്ട്.

വരുന്ന മാസത്തേക്ക് ഇക്കാര്യത്തില്‍ രൂപരേഖയാകും.
അതേസമയം ഒന്നര കിലോമീറ്റര്‍ പരിധിയില്‍ നോ ഫ്രൈസോണ്‍ കൊണ്ടുവരാനായി
അധികൃതര്‍ക്ക് ഫാസ്റ്റ്ഫുഡ് ചെയിനുകളില്‍ നിന്നും കടുത്ത എതിര്‍പ്പ്
നേരിടേണ്ടി വരും. അടുത്തിടെ നടന്ന ഒരു പഠനം പറയുന്നത് ആഴ്ചയില്‍ രണ്ടു
തവണയെങ്കിലും അയര്‍ലണ്ടിലെ യുവാക്കള്‍ പുറത്ത് ഭക്ഷണത്തിനായി
പോകുമെന്നാണ്.

Scroll To Top