Friday December 09, 2016
Latest Updates

ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍. ഡോക്ടര്‍ ഹര്‍ഷ് വര്‍ദ്ധന്‍ ഡോട്ട് കോം എന്ന തന്റെ വെബ്‌സൈറ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ലൈംഗിക വിദ്യാഭ്യാസം നിരോധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭാരതീയ മൂല്യങ്ങള്‍ക്ക് പ്രചാരം നല്‍കണമെന്നും മന്ത്രി വെബ്‌സൈറ്റിലൂടെ ആവശ്യപ്പെട്ടു.

എന്നാല്‍ ഒരു ഡോക്ടര്‍ കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അഭിപ്രായപ്രകടനം ആരോഗ്യ പ്രവര്‍ത്തകരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം മന്ത്രി വിദേശ പര്യടനത്തിലായതിനാല്‍ ആരോഗ്യ വകുപ്പ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മന്ത്രിയുടെത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വകുപ്പ് അധികൃതര്‍ പറഞ്ഞു.

അതേസമയം ഈ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബിജെപി വക്താവ് സഞ്ജയ് കൌള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോള്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും സഞ്ജയ് കൌള്‍ പറഞ്ഞു. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസ നല്‍കരുതെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കുന്ന നടപടിയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. മന്ത്രി ആരോഗ്യവകുപ്പില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

Scroll To Top