Friday December 02, 2016
Latest Updates

സ്‌കൂളുകളിലെ മതപഠനം ഒഴിവാക്കാന്‍ വിദ്യാഭ്യാസമന്ത്രി : പ്രതിഷേധവുമായി പ്രതിപക്ഷം

സ്‌കൂളുകളിലെ മതപഠനം ഒഴിവാക്കാന്‍ വിദ്യാഭ്യാസമന്ത്രി : പ്രതിഷേധവുമായി  പ്രതിപക്ഷം

ഡബ്ലിന്‍ :സ്‌കൂളുകളില്‍ മത വിദ്യാഭ്യാസം ആവശ്യമില്ലെന്ന തരത്തിലുള്ള വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായത്തിനെതിരായി പ്രതിപക്ഷം രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി സ്‌കൂളിന്റെ മത കാര്യങ്ങളില്‍ ഇടപെടാതിരിക്കണമെന്നാണ് ഫിന ഫാള്‍ ലീഡര്‍ മൈക്കല്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടത്.

മത പഠനത്തിനു ഉപയോഗിക്കുന്ന സമയം കൂടി കരിക്കുലത്തില്‍ ഉള്‍ക്കൊള്ളിച്ചുള്ള മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ചിലവഴിക്കണമെന്ന് കഴിഞ്ഞ ആഴ്ച്ച ഒരു പ്രസ്താവനയില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിനെതിരെയാണ് ഇപ്പോള്‍ മൈക്കല്‍ മാര്‍ട്ടിന്‍ രംഗത്തു വന്നിരിക്കുന്നത്.

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകരാണ് ഇപ്പോള്‍ സ്‌കൂളുകളില്‍ മതവിദ്യാഭ്യാസവും നല്‍കുന്നത്.ചില സ്‌കൂളുകളില്‍ പ്രൊട്ടസ്റ്റന്റ്റ് വിഭാഗക്കാരായ അധ്യാപകരാണ് കത്തോലിക്കാ സഭയുടെ ആരാധാനാ രീതികള്‍ പഠിപ്പിക്കുന്നതും ,കൂദാശകള്‍ക്കായി കുട്ടികളെ ഒരുക്കുകയും വരെ ചെയ്യുന്നത്.കൂദാശാ സ്വീകരണത്തിനുള്ള പഠനം പോലും സ്‌കൂള്‍ അദ്ധ്യാപകര്‍ നടത്തേണ്ടി വരുന്നത് ഒഴിവാക്കണമെന്ന നിലപാടിലാണ് വിദ്യാഭ്യാസമന്ത്രിയും ലേബര്‍ പാര്‍ട്ടിയും.അയര്‍ലണ്ടിലെ 90 % സ്‌കൂളുകളും കത്തോലിക്കാ സഭയുടെ ഉടമസ്ഥതയില്‍ ഉള്ളതായതിനാലാണ് അദ്ധ്യാപകര്‍ മതപഠനവിദ്യാഭ്യാസം കൂടി വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടി വരുന്നതിനു കാരണമായി പറയുന്നത്

സ്‌കൂളുകള്‍ക്ക് മതപരമായ കാര്യങ്ങളിലുള്ള ബന്ധത്തിന്റെ വിപുലമായ അതിരുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് റൗരി ക്വിന്‍ ഉള്ളതെന്നും അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്താതിരിക്കുന്നതാണ് നല്ലതെന്നും മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു.

വിദ്യാഭ്യാസമന്ത്രിയ്ക്ക് മതത്തോടും സ്‌കൂളുകളിലെ മത പഠനങ്ങളോടും ഉള്ള താല്‍പര്യക്കുറവ് വ്യക്തമാവുന്നുണ്ടെന്നും മാര്‍ട്ടിന്‍ ആരോപിച്ചു.

ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കളുടെ അഭിപ്രായമാണ് ക്വിന്‍ കണക്കിലെടുക്കേണ്ടതെന്നും അത്തരം അഭിപ്രായങ്ങളെ വിദ്യാഭ്യാസ മന്ത്രി മാനിക്കേണ്ടതുണ്ടെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

കത്തോലിക് മത വിശ്വാസികളായ പലര്‍ക്കും ഇപ്പോള്‍ ക്വിന്‍ ആന്റികത്തോലിക്കന്‍ വിദ്യാഭ്യാസം ആണ് തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുന്നതെന്ന സംശയമുണ്ടെന്നും മാര്‍ട്ടിന്‍ ആരോപിച്ചു.അയര്‍ലണ്ടിലെ ജനങ്ങള്‍ അത് അനുവദിക്കില്ലെന്നും വേണ്ടി വന്നാല്‍ സമരപരിപാടികള്‍ നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Scroll To Top