Sunday December 11, 2016
Latest Updates

സ്‌കില്‍ഡ് ജീവനക്കാര്‍ക്കായി ഐറിഷ് നിയമത്തില്‍ ഭേദഗതി ; ഇന്ത്യക്കാര്‍ക്കും കൂടുതല്‍ അവസരം

സ്‌കില്‍ഡ് ജീവനക്കാര്‍ക്കായി ഐറിഷ് നിയമത്തില്‍ ഭേദഗതി ; ഇന്ത്യക്കാര്‍ക്കും കൂടുതല്‍ അവസരം

ഡബ്ലിന്‍: ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങള്‍ക്ക് ഗുണപ്രദമായ രീതിയില്‍ അയര്‍ലണ്ടില്‍ കൂടുതല്‍ തൊഴില്‍ അവസരം ഒരുങ്ങുന്നു. കൂടുതല്‍ വൈദഗ്ദ്യമുള്ള തൊഴിലാളികളെ (സ്‌കില്‍ഡ് വര്‍ക്കേഴ്‌സ്) അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ നിയമങ്ങളില്‍ കാര്യമായ ഭേദഗതി വരുത്താനാണ് അയര്‍ലണ്ട് ഉദ്ദേശിക്കുന്നത്. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഒട്ടേറെ പേര്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ അവസരം ഒരുങ്ങും. തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ അറിയിച്ചതാണ് ഇക്കാര്യം. 

അടുത്ത് തന്നെ അവതരിപ്പിക്കാനിരിക്കുന്ന എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്‌സ് അമണ്ട്‌മെന്റ് ബില്‍ 2014 ല്‍ പുതിയ ഭേദഗതികള്‍ നിലവില്‍ വരും. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള നിരവധി പേര്‍ക്ക് അയര്‍ലണ്ടില്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ലഭിക്കാന്‍ അവസരം ഒരുങ്ങും. ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് (സിഎസ്ഇപി) പ്രകാരം അയര്‍ലണ്ടില്‍ ഏതൊക്കെ വൈദഗ്ദ്യമുള്ള തൊഴില്‍ മേഖലയില്‍ ഏതൊക്കെ മേഖലയിലാണ് ജീവനക്കാരുടെ കുറവ് എന്ന് കണ്ടെത്തി വിദേശത്ത് നിന്നുള്ള തൊഴില്‍ അന്വേഷകര്‍ക്കും അയര്‍ലണ്ടില്‍ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയും. സിഎസ്ഇ പെര്‍മിറ്റ് കൈവശമുള്ളവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കൂടി അയര്‍ലണ്ടില്‍ കൊണ്ടുവരാനും അവര്‍ക്ക് കൂടി ജോലി കണ്ടെത്താനും അനുമതി ലഭിക്കും.

വിവിധ വിദേശ സര്‍ക്കാരുകളുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ പ്രകാരം ആര്‍ട്ട്‌സ് സ്‌പോര്‍ട്‌സ് മേഖലയില്‍ ഉള്ളവര്‍ക്കും ഈ സ്‌കീമുകളിലൂടെ അയര്‍ലണ്ടിലെത്താം.ഇന്ത്യയുമായും സാംസ്‌കാരിക മേഖലയില്‍ അയര്‍ലണ്ട് ഇത്തരം കരാറുകള്‍ ഉണ്ടാക്കി കഴിഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി മേഖലയിലടക്കം പുതിയതായി സൃഷ്ട്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ ഈ രംഗത്ത് പ്രാവീണ്യമുള്ള ഇന്ത്യക്കാര്‍ക്കാവും ഏറ്റവും പ്രയോജനപ്പെടുകയെന്ന് വിലയിരുത്തലുണ്ട്.9 മേഖലകളിലാണ് പുതിയതായുള്ള കരാറുകള്‍ക്ക് ഗുണം ലഭിക്കുക.

പുതിയ പെര്‍മിറ്റിന്റെ ഭാഗമായി നിലവില്‍ ജോലി ചെയ്യുന്ന കമ്പനി മാറ്റം അനുവദിക്കുന്ന മറ്റൊരു പെര്‍മിറ്റും നിലവില്‍ വരും. പുതിയ പെര്‍മിറ്റ് ഘടന എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന്റെ കാലതാമസം ഇല്ലാതാക്കുമെന്ന് തൊഴില്‍ മന്ത്രി ബ്രട്ടന്‍ പറഞ്ഞു. നിലവില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന്റെ 58 ശതമാനം കുറഞ്ഞ സമയത്തിനുള്ളില്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ കഴിയും എന്നതാണ് പുതിയ ഭേദഗതിയുടെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐറിഷ് കൂടുതല്‍ മത്സരക്ഷമമാക്കാനും ഈ ഭേദഗതികള്‍ സഹായകമാകും.

Scroll To Top