Thursday December 08, 2016
Latest Updates

സ്‌കിന്‍ ക്യാന്‍സര്‍ പൂര്‍ണ്ണമായി ഭേദമാക്കാന്‍ ശേഷിയുള്ള മരുന്ന് ഉടന്‍ വിപണിയില്‍ എത്തും

സ്‌കിന്‍ ക്യാന്‍സര്‍ പൂര്‍ണ്ണമായി ഭേദമാക്കാന്‍ ശേഷിയുള്ള മരുന്ന് ഉടന്‍ വിപണിയില്‍ എത്തും

ഡബ്ലിന്‍: സ്‌കിന്‍ ക്യാന്‍സര്‍ രോഗികള്‍ ശുഭപ്രതീക്ഷ നല്‍കിക്കൊണ്ട് പുതിയ ക്യാന്‍സര്‍ പ്രതിരോധ മരുന്ന് ഉടന്‍ വിപണിയില്‍ എത്തും. ക്യാന്‍സര്‍ ചികിത്സ രംഗത്ത് കാര്യമായ പുരോഗതി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ മരുന്ന് ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. ഈ പുതിയ മരുന്ന് സ്‌കിന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് അഞ്ചു മടങ്ങ് രോഗശാന്തി നല്‍കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

ഇപ്പോള്‍ 20 മുതല്‍ 40 ശതമാനം വരെയാണ് സ്‌കിന്‍ ക്യാന്‍സര്‍ രോഗികളുടെ രക്ഷപെടല്‍ നിരക്ക്. പുതിയ മരുന്ന് വിപണിയില്‍ എത്തുന്നതോടെ രക്ഷപെടല്‍ നിരക്ക് 88 മുതല്‍ 94 ശതമാനം വരെ ഉയരുമെന്ന് ഗവേഷകര്‍ ഉറപ്പ് നല്‍കുന്നു. ലോകത്തിന്റെ വിവിധ  ഭാഗങ്ങളിലുള്ള 7000 ഓളം സ്‌കിന്‍ ക്യാന്‍സര്‍ രോഗികളിലാണ് ഈ മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. അയര്‍ലണ്ടില്‍ നിന്ന് രണ്ടു രോഗികള്‍ പരീക്ഷണത്തിന് വിധേയരായി. ഡബ്ലിനില്‍ നിന്നും കോര്‍ക്കില്‍ നിന്നുമുള്ള രണ്ട് സ്‌കിന്‍ ക്യാന്‍സര്‍ രോഗികളാണ് അയര്‍ലണ്ടില്‍ ഈ മരുന്നിന്റെ പരീക്ഷണത്തിന് വിധേയരാകുന്നത്.

മരുന്നിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇത് വിപണിയില്‍ എത്തിയാല്‍ സ്‌കിന്‍ ക്യാന്‍സര്‍ പൂര്‍ണ്ണമായി ഭേദപ്പെടുന്ന നിലയിലേക്ക് ക്യാന്‍സര്‍ ചികിത്സ പുരോഗതി പ്രാപിക്കുമെന്ന് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡെറക്ക് പവര്‍ പറഞ്ഞു.

പരീക്ഷണം വിജയകരമായാല്‍ അയര്‍ലണ്ടിലെ ക്യാന്‍സര്‍ രോഗികള്‍ക്കും ഏറെ പ്രതീക്ഷനല്‍കുന്ന വാര്‍ത്തയാണിത്. അയര്‍ലണ്ടില്‍ പ്രതിവര്‍ഷം 630 പേര്‍ക്ക് സ്‌കിന്‍ ക്യാന്‍സര്‍ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 110 പേര്‍ സ്‌കിന്‍ ക്യാന്‍സറിനെ
തുടര്‍ന്ന് അയര്‍ലണ്ടില്‍ മരണമടയുന്നു. ത്വക്കിനെ ബാധിക്കുന്ന ക്യാന്‍സര്‍ മറ്റ് ശരീരാവയവങ്ങളിലേക്ക് കൂടി പടരുന്നതോടെയാണ് മരണം സംഭവിക്കുന്നത്.

Scroll To Top