Friday December 09, 2016
Latest Updates

സ്വോഡ്‌സില്‍ ഡബ്ല്യൂ എം സി കലാവിസ്മയം ഇന്ന് തുടങ്ങും

സ്വോഡ്‌സില്‍ ഡബ്ല്യൂ എം സി കലാവിസ്മയം ഇന്ന് തുടങ്ങും

ഐറിഷ് മലയാളികളുടെ കലാ മാമാങ്കമായ ഡബ്ല്യൂ എം സി കലോത്സവം 2013 ന് ഇന്ന് (ശനി )രാവിലെ 10 മണിക്ക് തുടക്കം.വിവിധ മത്സര വിഭാഗങ്ങളില്‍ ഇത്തവണ കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായി ഡബ്ല്യൂ എം സി ചെയര്‍മാന്‍ അനിത്ത് എം ചാക്കോയും പ്രസിഡന്റ് സാബു കല്ലുന്ഗലും അഭിപ്രായപ്പെട്ടു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ നേതൃത്തത്തില്‍ നടത്തുന്ന,” കലോത്സവം 2013 ‘ന്റെ ഒരുക്കങ്ങള്‍ എല്ലാ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

സ്വോര്‍ദ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന മത്സരങ്ങളില്‍ അയര്‍ലണ്ടിലെ നിരവധി സ്ഥലങ്ങളില്‍ നിന്നും കുട്ടികള്‍ മത്സരിക്കും.

ഇനിയുള്ള രണ്ടാഴ്ച വിശ്രമമില്ലാത്ത രാവുകളാണ് കുട്ടികള്‍ക്ക്,കലോത്സവ മത്സരങ്ങള്‍ കഴിയുന്നതോടുകൂടി നൃത്താന്ജലിയിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിയും.ഇത്തവണത്തെ കലോസവ പ്രതിഭയെയും തിലകത്തെയും തിരഞ്ഞെടുക്കാന്‍ അതു വരെ കാത്തിരിക്കേണ്ടി വന്നേക്കാം.

മത്സര വിജയികള്‍ക്ക് ട്രോഫി , സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ, ഡിസംബര്‍ 28 നു ,ബ്യുമോണ്ട് ആര്‍ടെന്‍ റിക്രിയേഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ഡബ്ല്യൂ എം സി ക്രിസ്മസ്, ന്യു ഇയര്‍ ആഘോഷങ്ങളില്‍ വച്ച് സമ്മാനിക്കുന്നതാണ്. കൂടാതെ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ പ്രസ്തുത ദിവസം അവതരിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. സീനിയര്‍ വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് , മലയാളത്തിലെ പ്രസംഗ കലയുടെ കുലപതി , ഡോ : സുകുമാര്‍ അഴിക്കോടിന്റെ സ്മരണാര്‍ത്ഥം ഡബ്ല്യൂ എം സി അയര്‍ലണ്ട് പ്രോവിന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോഫിയും നല്കുന്നതായിരിക്കും .

VENUE:OldboroughSchool Hall,Swords,Co.Dublin-Click Here for Google MAP

കൂടുതല്‍ വിവരങ്ങള്‍ക്ക്

സാബു കല്ലുങ്ങല്‍0872955272
സെറിന്‍ ഫിലിപ്പ്0879646100
ഷിജുമോന്‍ ചാക്കോ0872257706
തോമസ് ആന്റണി 0872450049
കിംഗ് കുമാര്‍ 0872365378
ഷാജി അഗസ്റ്റിന്‍0868391239
അനിത്ത് എം ചാക്കോ0870557783

Scroll To Top