Thursday December 08, 2016
Latest Updates

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 14 മുതല്‍

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  കുട്ടികള്‍ക്കായുള്ള ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 14 മുതല്‍

സ്വോര്‍ഡ്‌സ്: സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14,15,16 തീയതികളില്‍ രാവിലെ 10 മുതല്‍ 12 മണി വരെ ന്യൂബ്രിഡ്ജ് പാര്‍ക്ക് ഗ്രൗണ്ടില്‍ വച്ചു കുട്ടികള്‍ക്കായി ക്രിക്കറ്റ് കോച്ചിംഗ് നടത്തപ്പെടുന്നു.

ക്രിക്കറ്റ് അയര്‍ലണ്ടില്‍ നിന്നുമുള്ള കോച്ചിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോണ്‍ മുഖേനയോ 14 ന് ഗ്രൗണ്ടില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്യാവന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20 യൂറോ.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സിബു ജോസ് 0877707793
ജെര്‍സണ്‍ 0879668668
ജോര്‍ജ് 0879496521

വാര്‍ത്ത :ജോര്‍ജ് പുറപ്പത്താനം 

Scroll To Top