Saturday December 10, 2016
Latest Updates

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് 2014 ലെ കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചു , സെന്റ് പാട്രിക് ദിന പരേഡില്‍ പങ്കെടുക്കും

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് 2014 ലെ കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചു , സെന്റ് പാട്രിക് ദിന പരേഡില്‍ പങ്കെടുക്കും

സ്വോര്‍ഡ്‌സ്:സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ 2014 വര്‍ഷത്തെ പരിപാടികള്‍ പ്രഖ്യാപിച്ചു. സെ.പാട്രിക് ദിനം ,കിഡ്‌സ് ഈസ്റ്റര്‍ ക്യാമ്പ് ,കിഡ്‌സ് സമ്മര്‍ ക്ലാസ് ,ക്രിക്കറ്റ് കാര്‍ണിവല്‍ ,ഓണാഘോഷ പരിപാടികള്‍ ,ക്രിസ്തുമസ് ,ന്യൂ ഇയര്‍ ആഘോഷങ്ങള്‍ എന്നിവ ഈ വര്‍ഷത്തെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 17 ന് സ്വോര്‍ട്‌സില്‍ നടക്കുന്ന സെ.പാട്രിക് ദിന പരേഡില്‍ ക്ലബ്ബ് പങ്കെടുക്കും.

ഏപ്രില്‍ 24, 25 ,26 തീയതികളില്‍ സ്വോര്‍ഡ്‌സ് സെ.കൊളംസിലസ് ജി.എ.എ ഹാളില്‍ കിഡ്‌സ് ഈസ്റ്റര്‍ ക്യാമ്പും ഫാമിലി മീറ്റും നടത്തപ്പെടും. 24, 25 തീയതികളില്‍ 5 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി ആര്‍ട്‌സ്, ക്രാഫ്റ്റ്, ഫസ്റ്റ്ഏയ്ഡ്, ചെസ്സ് ,സി.പി.ആര്‍ എന്നിവയില്‍ ട്രയിനിംഗ് നല്‍കപ്പെടും.

26 ന് വൈകിട്ട് 6 മുതല്‍ നടത്തപ്പെടുന്ന ഫാമിലി മീറ്റില്‍ അമൃത ടി.വി സെമി ഫൈനലിസ്റ്റായ സപ്താ രാമനെ അനുമോദിക്കുകയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തപ്പെടുകയും ചെയ്യും

ജൂലൈ 17 മുതല്‍ 19 വരെ 7 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി കിഡ്‌സ് സമ്മര്‍ ക്യാമ്പും ക്രിക്കറ്റ് കാര്‍ണിവലും നടത്തപ്പെടും.സെപ്തംബര്‍ 6 ന് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വോര്‍ഡ്‌സില്‍ ഓണാഘോഷം നടത്തപ്പെടും. 2015 ജനുവരി 3 ന് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തപ്പെടും.

ജോര്‍ജ്ജ് പുറപ്പന്താനം

Scroll To Top