Friday December 09, 2016
Latest Updates

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിന് പുതിയ നേതൃത്വം :ജോര്‍ജ് പുറപ്പത്താനം പ്രസിഡണ്ട്

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിന് പുതിയ നേതൃത്വം :ജോര്‍ജ് പുറപ്പത്താനം പ്രസിഡണ്ട്

ഡബ്ലിന്‍ :മലയാളികള്‍ രൂപീകരിച്ച് നേതൃത്വം നല്‍കി 2007 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് 2014 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോര്‍ജ്ജ് പുറപ്പത്താനം (പ്രസിഡന്റ്), ഷിബു ജോസ് (സെക്രട്ടറി), ജെന്‍സന്‍ സന്തോഷ് (ജോ.സെക്രട്ടറി), അബിന്‍ ജേക്കബ്ബ് (ട്രഷറര്‍), മനോജ് ജേക്കബ്ബ് (മാനേജര്‍) എന്നിവരെയും സെറിന്‍ ഫിലിപ്പ്, മനോജ് നന്ദനന്‍, റോജിന്‍ ഫ്രാന്‍സീസ്,റോയ് മാത്യു എന്നിവരെ എക്‌സിക്യുട്ടീവ് മെംബര്‍മാരായും തിരഞ്ഞെടുത്തു.

2012 മുതല്‍ ഐറിഷ് ലീഗില്‍ കളിച്ച് വരുന്ന സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് പോയ വര്‍ഷം വീലന്‍ കപ്പ്, ഇന്റര്‍ കപ്പ് എന്നിവയില്‍ റണ്ണര്‍ അപ്പ് ആകുകയും വിവിധ മലയാളി സംഘടനകള്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളാവുകയും ചെയ്തിട്ടുണ്ട് . പോയ വര്‍ഷത്തെ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് നേടിയ മനോജ് ജോസഫിനേയും ഐറിഷ് ലീഗിലെ മികച്ച പ്രകടനത്തിന് ഫസ്റ്റ് ടീം ക്യാപ്റ്റന്‍ റോയ് മാത്യുവിനെയും, സെക്കന്‍ഡ് ടീം ക്യാപ്റ്റന്‍ ഷിബു ജോസഫിനെയും യോഗം അനുമോദിച്ചു.

2013 ലെ ക്രിക്കറ്റ് കാര്‍ണിവലിന്റെ മികച്ച സംഘാടനത്തിനും ക്ലബ്ബിന്റെ മികച്ച നേതൃത്വത്തിനും ഫിലിപ്പ് ജേക്കബ്ബ്, മഹേഷ് കൃഷ്ണന്‍, പവല്‍ കുര്യാക്കോസ് എന്നിവരെ സെ.കൊളംസിലസ് ജി.എ.എ ക്ലബ്ബ് ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അനുമോദിക്കുകയും ചെയ്തു.

Scroll To Top