Tuesday December 06, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

സ്വോര്‍ഡ്‌സില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ഡബ്ലിന്‍: സ്വോര്‍ഡ്‌സില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്വോര്‍ഡ്‌സിലെ ആപ്പിള്‍വുഡ്‌സിലാണ് സംഭവം, കാറില്‍ എത്തിയാല്‍ 9 കാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ ബാലനെ കാറില്‍ കയറ്റാന്‍ രണ്ട് തവണ ശ്രമിച്ചു. ബാലന്റെ സമീപം കാറ് നിര്‍ത്തിയ അജ്ഞാതന്‍ മിഠായി നല്‍കി കുട്ടിയെ വശത്താക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബാലന്‍ കാറില്‍ കയറാതെ രക്ഷപ്പെട്ടു.

തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. അജ്ഞാതനില്‍ നിന്ന് രക്ധപെട്ട ബാലന്‍ സമീപത്തുള്ള ഒരു സഹപാഠിയുടെ വീട്ടിലേക്ക് ഓടിക്കയറി. ഞായറാഴ്ചയായിരുന്നു സംഭവം.

സഹപാഠിയുടെ മാതാവ് അജ്ഞാതന്റെ കാറിന്റെ നമ്പര്‍ എഴുതി എടുക്കുകയും സംഭവം ഗാര്‍ഡയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു

Scroll To Top