Tuesday December 06, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 6 ന് ,ഒരുക്കങ്ങള്‍ ആരംഭിച്ചു 

സ്വോര്‍ഡ്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 6 ന് ,ഒരുക്കങ്ങള്‍ ആരംഭിച്ചു 

സ്വോര്‍ഡ്‌സ്:പൊന്നോണം വീണ്ടും വരവായി.മാവേലി മന്നനെ വരവേല്ക്കാന്‍ സ്വോര്‍ഡ്‌സും ഒരുങ്ങി .സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ പ്രഥമ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 6 ന് സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. രാവിലെ 10 മണിക്ക് തുടങ്ങി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തില്‍  ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഓണാഘോഷത്തിന്റെ നടത്തിപ്പിനായി സെറിന്‍ ഫിലിപ്പ്   കണ്‍വീനറയി  (0879646100 )വിവിധ കമ്മിറ്റികളെയും തിരഞ്ഞെടുത്തു.

 മറ്റു കമ്മിറ്റി അംഗങ്ങള്‍ 

ജോര്‍ജ് പുറപ്പന്താനം,ഫിലിപ്പ് അഗസ്റ്റിന്‍,എഡ്വേര്‍ഡ് വിജയന്‍ ,സിജോ തോമസ്,അഭിലാഷ് കരിമ്പനൂര്‍,ശിവാനന്ദ കുമാര്‍,റെജി വര്‍ഗീസ്,റിജോ,മഗേഷ്,ഫിലിപ്പ്‌ജേക്കബ്,സിബു ജോസ്,മനോജ് ജേക്കബ്,നിത്യ മഗേഷ്,ജെര്‍സണ്‍  ,മനോജ് നന്ദനന്‍,അബിന്‍ ജേക്കബ്.

ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന കലാ മേളയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 15നു മുന്പായി കള്‍ച്ചറള്‍ കമ്മിറ്റിക്ക് പേര് നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു 

കള്‍ച്ചറള്‍ കമ്മിറ്റിയംഗങ്ങള്‍ 

ശിവാനന്ദ കുമാര്‍ 0872634637
നിത്യ മഗേഷ് 0870545072
രാജി
ട്വിങ്കിള്‍ വിജയ്

വാര്‍ത്ത:ജോര്‍ജ് പുറപ്പന്താനം

 

Scroll To Top