Saturday December 10, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ ഈസ്റ്റര്‍ വിഷു കുടുംബ സംഗമം വര്‍ണ്ണാഭമായി 

സ്വോര്‍ഡ്‌സില്‍ ഈസ്റ്റര്‍ വിഷു കുടുംബ സംഗമം വര്‍ണ്ണാഭമായി 

സ്വോര്‍ഡ്‌സ് :സ്വോര്‍ഡ്‌സിലും സമീപ പ്രദേശങ്ങളിലും ഉള്ളവര്‍ ചേര്‍ന്ന് സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 26 ശനിയാഴ്ച ഈസ്റ്ററും വിഷുവും വര്‍ണാഭമായപരിപാടികളോടെ ആഘോഷിച്ചു. തദവസരത്തില്‍ അമൃത ടിവി ഡാന്‍സ് റിയാലിറ്റി ഷോയില്‍ സെമി ഫൈനലിസ്റ്റ് ആയിരുന്ന സപ്ത രാമന് സ്വോര്‍ഡ് കമ്മ്യൂണിറ്റിയുടെ പേരില്‍ സന്തോഷ് ചാക്കോ മോമെന്‌ടോ നല്കി ആദരിച്ചു. 

ജാക്‌സണ്‍ സന്തോഷിന്റെയും ജീന ജോര്‍ജിന്റെയും ഇമ്പമാര്‍ന്ന ഗാനങ്ങളും സപ്ത രാമന്റെയും മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് വിജയികളായ ഡോള്‍ ബാജിയോ ടീമിന്റെ അഞ്ജലി ആനന്ദ്, അഷ്‌ന ജോബി, ജെസ്‌ന ജോബി, അന്‍സിയ അനിത്, ഹെസ മേരി പോള്‍, നേഹ ബെന്നി, നേഹ സോജോ എന്നിവരുടെയും അല്‍ക മനോജിന്റെയും നൃത്തങ്ങളും ജോണ്‍ ലോറന്‍സിന്റെ ഗിത്താര്‍ പ്രകടനവും സഞ്ജയ് ആനന്ദിന്റെ കീബോര്‍ഡ് പ്രകടനവും പരിപാടികള്‍ക്ക് മാറ്റു കൂട്ടി. വിജയിന്റെ നേതൃത്വത്തില്‍ നടത്തിയ ബിന്‌ഗോ കാണികള്‍ക്ക് ആവേശം പകര്‍ന്നു.

കുട്ടികള്‍ക്കും കുടുംബിനികള്‍ക്കുമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സപ്ത രാമന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികള്‍ വിജയമാക്കുന്നതിന് സഹകരിച്ച സ്‌കൈ ലൈന്‍ ട്രാവല്‍സിനും മംഗള സ്‌കൂള്‍ ഓഫ് മ്യൂസിക്കിനും ബാക്കി എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.


ജോര്‍ജ് പുറപ്പത്താനം 

 

Scroll To Top