Sunday December 11, 2016
Latest Updates

സ്വോര്‍ഡ്‌സിലെ ഓണാഘോഷം സെപ്റ്റംബര്‍ 6ന് :ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,സോള്‍ ബീറ്റ്‌സിന്റെ ഗാനമേളയും 

സ്വോര്‍ഡ്‌സിലെ ഓണാഘോഷം സെപ്റ്റംബര്‍ 6ന് :ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,സോള്‍ ബീറ്റ്‌സിന്റെ ഗാനമേളയും 

സ്വോര്‍ഡ്‌സ് :സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ പ്രഥമ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.സെപ്റ്റംബര്‍ 6 ശനിയാഴ്ച സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക.

രാവിലെ 10.30 ന് തുടങ്ങി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തില്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന കലാമേളയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.

കൂടാതെ വടം വലി മത്സരവും സംഘടിപ്പിക്കുന്നു.പങ്കെടുക്കാന്‍ താല്പ്പര്യമുള്ള ടീമുകള്‍ ഓഗസ്റ്റ് 31നകം തന്നെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.വിജയികള്‍ക്ക് 101 യൂറോ കാഷ് പ്രൈസും, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് കാഷ് പ്രൈസും നല്കുന്നതാണ്.

ഏവരെയും സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ പ്രഥമ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫിലിപ്പ് (റോയ്)0876824886 
സെറിന്‍ ഫിലിപ്പ് 0879646100

Scroll To Top