Monday December 05, 2016
Latest Updates

സ്വിറ്റ്‌സര്‍ലന്‍ഡില്‍ മിനിമം വേതനം മണിക്കൂറില്‍ 18 യൂറോയ്ക്കാനുള്ള നീക്കം വോട്ടെടുപ്പില്‍ പൊതുജനം തള്ളിക്കളഞ്ഞു 

സ്വിറ്റ്‌സര്‍ലന്‍ഡില്‍ മിനിമം വേതനം മണിക്കൂറില്‍ 18 യൂറോയ്ക്കാനുള്ള നീക്കം വോട്ടെടുപ്പില്‍ പൊതുജനം തള്ളിക്കളഞ്ഞു 

സൂറിച്ച് :സ്വിറ്റ്‌സര്‍ലന്‍ഡില്‍ മണിക്കൂറില്‍ 18 യൂറോ(22 ഫ്രാങ്ക് ) മിനിമം വേതനം ഏര്‍പ്പെടുത്താനുള്ളനീക്കം വോട്ടെടുപ്പില്‍ പരാജയപ്പെട്ടു.

സ്വിസ് യൂണിയനായ എസ്ജിബിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 77 ശതമാനം പേരും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 23 ശതമാനം പേര്‍ മാത്രമാണ്അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്.

സോഷ്യലിസ്റ്റ് പാര്‍ട്ടിയും, ഗ്രീന്‍പാര്‍ട്ടിയും നിര്‍ദ്ദേശത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ തൊഴില്‍ ഉടമകളെ ആശങ്കപ്പെടുത്തിയ ഒരു നിര്‍ദ്ദേശം പരാജയപ്പെട്ടു.

സ്വിസ് സമ്പദ്ഘടനയില്‍ വോട്ടര്‍മാര്‍ക്കുള്ള വിശ്വാസമാണ് വോട്ടെടുപ്പിലൂടെ
വ്യക്തമായതെന്ന് സ്വിസ് ട്രേഡ് യൂണിയന്‍ നേതാവ് ഹന്‍സ് ബിഗ്ലെര്‍ പറഞ്ഞു.
ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. വിവിധ തൊഴിലിടങ്ങളില്‍
പണിയെടുക്കുന്നവരുടെ വരുമാനത്തിലെ അന്തരം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു ഈ
നിര്‍ദ്ദേശം. ഇതാണ് വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും ഇതിനെ തള്ളിക്കളഞ്ഞത്.
നിലവില്‍ അയര്‍ലണ്ടില്‍ പൊതുവായി മിനിമം വേതനം നിശ്ചയിച്ചിട്ടില്ല.

അതേസമയം മിനിമം വേതനം മണിക്കൂറില്‍ 18 യൂറോയാക്കാനുള്ള നിര്‍ദ്ദേശം
വരുമാനത്തിലെ അന്തരം ഇല്ലാതാക്കുകയും എല്ലാവര്‍ക്കും മാന്യമായി
ജീവിക്കാനുള്ള വേതനം ഉറപ്പാക്കുന്നതുമായിരുന്നെന്ന് ഈ നിര്‍ദ്ദേശത്തെ
അനുകൂലിച്ച് വോട്ട് ചെയ്തവര്‍ പറയുന്നു. എന്നാല്‍ മിനിമം വേതനം
വര്‍ദ്ധിക്കുന്നതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ തൊഴില്‍ ഉടമകള്‍
ശ്രമിക്കുമെന്നും കുറഞ്ഞ വരുമാനക്കാരെ സഹായിക്കാന്‍ ഉദ്ദേശിച്ച്
നടപ്പിലാക്കുന്ന പദ്ധതി അത്തരക്കാരെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കാനെ
ഉപകരിക്കൂ എന്നും നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

സ്വീഡിഷ് എയറോസ്‌പെയ്‌സ് ഗ്രൂപ്പായ സാബില്‍ നിന്ന് 3.5 ബില്യന്‍ യൂറോ
ചെലവഴിച്ച് 22 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനുള്ള തീരുമാനവും ഞായറാഴ്ചത്തെ
വോട്ടെടുപ്പില്‍ പരാജയപ്പെട്ടു.

Scroll To Top