Thursday December 08, 2016
Latest Updates

സ്വാതന്ത്ര്യ ദിനം :ഇന്ത്യയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി 

സ്വാതന്ത്ര്യ ദിനം :ഇന്ത്യയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി 

ന്യൂഡല്‍ഹി:നാളെ ഭാരതത്തിന്റെ 69 മത് സ്വാതന്ത്ര്യദിനം. ഇന്ത്യയെ അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ഭീകര ശക്തികള്‍ മുംബൈ ഭീകരാക്രമണം പോലെ കടല്‍വഴിയുള്ള ആക്രമണം ഇന്ത്യയില്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു നേരത്തെ തന്നെ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ബി.ജെ.പി ഓഫിസുകള്‍ക്കു നേരെയും ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാരാഗ്ലൈഡിങ് വഴി ആക്രമണം നടത്തിയേക്കാമെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു. ഏതുതരത്തിലുള്ള ആക്രമണവും നേരിടുന്നതിനു തയാറാകണമെന്നു സുരക്ഷാ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ മേഖലയില്‍ ഭീകരസംഘടനയായ അല്‍ ഖായിദ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്.

ബി.ജെ.പി ഓഫിസുകള്‍, വിനോദസഞ്ചാര മേഖലകള്‍, തീര്‍ഥാടക കേന്ദ്രങ്ങള്‍, വ്യോമഗതാഗതം, റയില്‍വേ തുടങ്ങിയവയ്‌ക്കെതിരെ അല്‍ ഖായിദ ആക്രമണത്തിനു പദ്ധതിയിട്ടേക്കുമെന്നു കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. പൈലറ്റില്ലാ വിമാനങ്ങള്‍, റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്നവ, പാരാഗ്ലൈഡര്‍, ഹാങ് ഗ്ലൈഡര്‍, തുറന്ന പ്രദേശങ്ങളില്‍ നിന്നുള്ള ആക്രമണം, ഉപേക്ഷിക്കപ്പെട്ട എയര്‍ സ്ട്രിപ്പുകള്‍ എന്നിവ ഉപയോഗിച്ചാകും ആക്രമണമുണ്ടാകുക. ഇത്തരത്തിലുള്ള വസ്തുക്കളെല്ലാം പരിശോധിക്കണമെന്നു കര്‍ശന നിര്‍ദേശമുണ്ട്.

കാബുള്‍ ഡല്‍ഹി സെക്ടറുകളില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം തട്ടിയെടുത്തു കൊണ്ടുള്ള ആക്രമണത്തിന് പാക്കിസ്ഥാന്‍ പദ്ധതി തയാറാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐഎസ്‌ഐയുടെ സഹായത്തോടെ ഇത്തരത്തിലൊരു ആക്രമണത്തിന് പദ്ധതിയിടുന്നതായായിരുന്നു റിപ്പോര്‍ട്ട്.



Scroll To Top