Sunday December 11, 2016
Latest Updates

സ്വവര്‍ഗ വിവാഹം :ജനം പക്വമായ തീരുമാനമെടുക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് ഡര്‍മറ്റ് മാര്‍ട്ടിന്‍

സ്വവര്‍ഗ വിവാഹം :ജനം പക്വമായ തീരുമാനമെടുക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് ഡര്‍മറ്റ് മാര്‍ട്ടിന്‍

ഡബ്ലിന്‍ :സ്വവര്‍ഗ വിവാഹത്തിനെ പരസ്യമായി എതിര്‍ത്തുകൊണ്ട് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡര്‍മറ്റ് മാര്‍ട്ടിന്‍ രംഗത്തെത്തി. ലെസ്ബിയന്‍ ,ഗേ വിവാഹത്തിനു നിയമ പ്രാബല്യം കൂടി ലഭിച്ചാല്‍ പിന്നെ ഇതുവരെ തുടര്‍ന്നു വന്നിരുന്ന പരമ്പരാഗത ആചാരങ്ങളും ദൈവം കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന സ്ത്രീപുരുഷ ബന്ധത്തിന്റെ മഹത്വവും നഷ്ടമാവുമെന്നാണ് ഡര്‍മറ്റ് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടത്.
ഇത്തരത്തില്‍ ഒരു നിയമം വരികയും ഇത്തരം വിവാഹങ്ങള്‍ നടക്കുകയും ചെയ്താല്‍ പാരമ്പര്യം തന്നെ നഷ്ടമാവുമെന്നും ആര്‍ച്ച്ബിഷപ്പ് അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ പക്വമായ തീരുമാനം തന്നെ ഇത്തരം കാര്യങ്ങളില്‍ തീരുമാനിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
സ്ത്രീ പുരുഷ ബന്ധത്തിന്റെ മഹത്വത്തെപ്പറ്റി സഭയുടെ മത പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഡര്‍മറ്റ് മാര്‍ട്ടിന്‍ പറഞ്ഞു. ദൈവം നല്‍കിയിരിക്കുന്ന ആണ്‍പെണ്‍ വ്യത്യാസത്തിനും അവര്‍ തമ്മിലുള്ള ബന്ധത്തിനും അതിന്റെതായ മഹത്വം കാണണമെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഇത്തരം വിവാഹങ്ങള്‍ സാധ്യമാകുന്നത് വഴി യഥാര്‍ത്ഥ വിവാഹങ്ങളുടെ മഹത്വവും ഒറിജിനാലിറ്റിയും നഷ്ടമാവുമെന്നും അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗ അനുരാഗികള്‍ക്ക് വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ചു ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള നിയമമാറ്റത്തിന്റെ കാര്യമില്ലെന്നും ഡര്‍മറ്റ് മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
നിയമങ്ങളും ജീവിതരീതികളും മാറുമ്പോള്‍ പല തരം അഭിപ്രായങ്ങളും തമാശകളും പൊതു വേദികളിലും പൊതു സ്ഥലങ്ങളിലും പറയേണ്ടി വരുമെന്നും എന്നാല്‍ അതൊക്കെ മനസിലാക്കിക്കൊണ്ട് ഭാവി തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുണ്ടായിരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

Scroll To Top