Friday December 09, 2016
Latest Updates

സ്വവര്‍ഗ വിവാഹം അനുകൂലിക്കില്ല;കരടു നയരേഖ തള്ളിക്കളഞ്ഞ് വത്തിക്കാന്‍ നയം വ്യക്തമാക്കി 

സ്വവര്‍ഗ വിവാഹം അനുകൂലിക്കില്ല;കരടു നയരേഖ തള്ളിക്കളഞ്ഞ് വത്തിക്കാന്‍ നയം വ്യക്തമാക്കി 

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള സഭാ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള വത്തിക്കാന്‍ രേഖയുടെ അന്തിമ രൂപം പുറത്തിറക്കി. രണ്ടാഴ്ചത്തെ സിനഡ് ഇന്ന് സമാപിക്കുന്നതിനു മുന്നോടിയായാണ് രേഖ പുറത്തിറക്കിയത്. ഒരാഴ്ചത്തെ സിനഡിന് ശേഷം പുറത്തിറങ്ങിയ രേഖ ഏറെ തെറ്റിദ്ധാരണ പരത്തിയിരുന്നു.ഇതേതുടര്‍ന്ന് സഭയിലെ പാരമ്പര്യവാദികളായ ബിഷപ്പുമാര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് സിനഡ് രേഖയിലെ ആശയക്കുഴപ്പങ്ങള്‍ പരിഷ്‌ക്കരിച്ച് പുറത്തിറക്കിയത്. 

മൂന്ന് ഖണ്ഡികയുള്ള സിനഡ് രേഖയുടെ ആദ്യ പതിപ്പ് സ്വവര്‍ഗാനുരാഗികളെ സ്വാഗതം ചെയ്യുന്നു എന്ന തലക്കെട്ടിലായിരുന്നു പുറത്തിറക്കിയിരുന്നത്. സ്വവര്‍ഗാനുരാഗികളെ സ്വീകരിക്കുകയും അവരുടെ മൂല്യങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതായി മുന് രേഖ വ്യക്തമായി പരാമര്‍ശിച്ചിരുന്നു. സ്വവര്‍ഗാനുരാഗികള്‍ വത്തിക്കാന്‍ രേഖയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അന്തിമ രേഖയില്‍ നിന്ന് ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു. സ്വവര്‍ഗാനുരാഗികളെ ബഹുമാനത്തോടെയും സൂക്ഷ്മ ബോധത്തോടെയും സ്വാഗതം ചെയ്യണമെന്നും പുതിയ രേഖ ആവശ്യപ്പെടുന്നു. 

അതേസമയം സ്വവര്‍ഗ വിവാഹത്തോടെ മൃദുസമീപനം ആയിരിക്കില്ലെന്ന് രണ്ടാം രേഖ വ്യക്തമാക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമാണ് ദൈവത്തിന്റെ പദ്ധതിയെന്നും പുതിയ രേഖയിലും അടിവരയിട്ടു പറയുന്നു. എന്നാല്‍ പുതിയ രേഖയില്‍ സ്വവര്‍ഗ വിവാഹത്തോട് മൃദുസമീപനമില്ലെന്നു കൃത്യമായി വ്യക്തമാക്കിയിരിക്കുന്നു. 

സിനഡിലെ ചര്‍ച്ചയെ സംബന്ധിച്ചുള്ള മുഴുവന്‍ രേഖകളും മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കി ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ പോപ് ഫ്രാന്‍സിസ് തന്നെ നിര്‍ദേശിക്കുകയായിരുന്നുവെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ് ഡേര്‍മട്ട് മാര്‍ട്ടിന്‍ വ്യകതമാക്കി

Scroll To Top