Saturday December 10, 2016
Latest Updates

സ്വവര്‍ഗ്ഗവിവാഹം: നിയമം പാസ്സാകുന്നതിന് മുമ്പേ പാഠ്യവിഷയമായി; വിവാദം ചൂടുപിടിക്കുന്നു

സ്വവര്‍ഗ്ഗവിവാഹം: നിയമം പാസ്സാകുന്നതിന് മുമ്പേ പാഠ്യവിഷയമായി; വിവാദം ചൂടുപിടിക്കുന്നു

ഡബ്ലിന്‍ : സ്വവര്‍ഗ വിവാഹത്തിനെതിരെ കടുത്ത എതിര്‍പ്പ് നിലനില്ക്കുന്നതിനിടെ അത് കുട്ടികളുടെ സിലബസില്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. സ്വവര്‍ഗ വിവാഹംനിയമ വിധേയമാക്കുന്നത് സംബന്ധിച്ച നിയമ നിര്‍മ്മാണം പരിഗണനയിലിരിക്കെ അത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം വരുന്നതിനു മുമ്പാണ് സ്വവര്‍ഗ വിവാഹം സിലബസില്‍ കടന്നു കൂടിയത്. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണോ അതോ തല്‍സ്ഥിതി തുടരണോ എന്ന് തീരുമാനിക്കുന്നതിനുള്ള ജനഹിത പരിശോധന നടത്താനിരിക്കെയാണ് സ്വവര്‍ഗ ദമ്പതികളെക്കുറിച്ച് പാഠപുസ്തകത്തില്‍ ചിത്രങ്ങള്‍ സഹിതം വിശദീകരിച്ചിരിക്കുന്നത്.

സ്വവര്‍ഗ്ഗവിവാഹത്തിനെതിരേ ശക്തമായ നിലപാടുകള്‍ ഉണ്ടെങ്കിലും പുതിയ മാറ്റത്തെ പല വിദഗ്ദ്ധരും അനുകൂലിക്കുകയാണ്. അതേസമയം പാഠപ്പുസ്തകത്തില്‍ ഈ വിഷയം പരാമര്‍ശിക്കുന്നതിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്ത് വന്നു
കൊണ്ടിരിക്കുന്നത്. ജനഹിത പരിശോധനയില്‍ ചിലര് ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചേക്കാം. അവര്ക്ക് അതിനുള്ള അവകാശവുമുണ്ട്. എന്നാല്‍ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കെ നാം ശിലായുഗത്തില്‍ തന്നെ തുടരണോ അതോ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കണോ എന്ന് ഗേ ആന്‍ഡ് ലെസ്ബിയന്‍ ഇക്വാളിറ്റി നെറ്റ്വര്‍ക്ക് പ്രതിനിധികള്‍ ചോദിച്ചു. വിവാഹമെന്ന സങ്കല്‍പ്പത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്തും പ്രതിഫലിക്കണമെന്നു ഈ നീക്കത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

കുടുംബത്തെക്കുറിച്ച് സിലബസില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതില്‍ ലൈംഗികതയ്ക്കുള്ള പ്രാധാന്യവും കുട്ടികളെ ബോധ്യമാക്കേണ്ടതുണ്ട്. സ്‌കൂളിലേക്കുള്ള പുസ്തകങ്ങള്‍ നല്‍കുന്ന പ്രസാധകര്‍ പുസ്തകത്തില് ഉള്‍പ്പെടുത്തുന്ന വിവരങ്ങളുടെ  കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ല. പൊതുജനങ്ങള്‍ക്കിടയില്‍ നില നിലക്കുന്ന വിവാഹസമ്പ്രദായങ്ങളെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതുമായി ബന്ധപ്പെടുന്ന നിലവിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ
വകുപ്പ് അധികൃതര്‍ പറയുന്നത്.

അതിനിടയില്‍ സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ച ജനഹിത പരിശോധനയില്‍ അത് അംഗീകരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നിയമമന്ത്രി അലന്‍ ഷാറ്ററും പറഞ്ഞിരിക്കുന്നത്. ഒരേ ലിംഗത്തില്‍പെട്ട ദമ്പതികള്‍ക്ക് വിവാഹിതരാകുന്നതും കുട്ടികളെ ദത്തെടുക്കുന്നതും നിയമപരമായി അനുവദിക്കപ്പെട്ടേക്കാമെന്ന സൂചനകളാണ് അദ്ദേഹവും നല്‍കുന്നത്. ഇക്കാര്യം
കൂടി വിഷയമാകുന്ന ചില്‍ഡ്രന്‍സ് ആന്റ് ഫാമിലി റിലേഷന്‍ ബില്ലിന്‍െ്‌റ കരട് ഉടന്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. ഇക്കാര്യത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക കമ്മറ്റി വിഷയം ഉടന്‍ ചര്‍ച്ച ചെയ്യും.

Scroll To Top