Saturday December 03, 2016
Latest Updates

സ്വവര്‍ഗാനുരാഗികള്‍ക്ക് സെന്റ് വിന്‍സെന്റ് ഡി പോള്‍ ഡൊണേഷന്‍ നല്‍കിയത് വിവാദമായി;ഗാല്‍വേ  ബിഷപ്പ് വിശദീകരണം തേടി

സ്വവര്‍ഗാനുരാഗികള്‍ക്ക് സെന്റ് വിന്‍സെന്റ് ഡി പോള്‍ ഡൊണേഷന്‍ നല്‍കിയത് വിവാദമായി;ഗാല്‍വേ  ബിഷപ്പ് വിശദീകരണം തേടി

ഗാല്‍വേ :വിന്‍സെന്റ് ഡി പോള്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് സഹായം ചെയ്തത് വിവാദമായി.ഗാല്‍വെയിലെ സ്വവര്‍ഗാനുരാഗികളുടെ സംഘടനയ്ക്ക് 45,000 യൂറോയാണ് സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ ധനസഹായം നല്‍കിയത്. ഗാല്‍വെയിലെ ഒരു റിസോഴ്‌സ് സെന്റര്‍ സ്ഥാപിക്കുന്നതിനായിരുന്നു ധനസഹായം. സംഭവം വിവാദമായതോടെ ഗാല്‍വെ ബിഷപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഗാല്‍വെ ബിഷപ്പ് ഡോ. മാര്‍ട്ടിന്‍ ഡ്രെന്നന്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അധികൃതര്‍ക്ക് അയച്ച കത്തില്‍ ഡൊണേഷന്‍ സംബന്ധിച്ച് വിശദീകരണം ആരാഞ്ഞു.

ബിഷപ്പിന്റെ കത്തിന് ഇന്നലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അധികൃതര്‍ മറുപടി നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഡൊണേഷന്‍ നല്‍കിയ നടപടി സെന്റ് വിന്‍സെന്റ് സൊസൈറ്റി അധികൃതര്‍ ന്യായീകരിച്ചു. സ്വവര്‍ഗാനുരാഗികള്‍ക്ക് കൈമാറിയ പണം
പള്ളിയില്‍ നിന്നുള്ളതോ പൊതുജനങ്ങളില്‍ നിന്ന് പിരിച്ചതോ അല്ലെന്ന് വിന്‍സെന്റ് ഡി പോള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ വിശദീകരണം ചോദിച്ചുകൊണ്ടുള്ള ബിഷപ്പിന്റെ കത്ത് തെറ്റിദ്ധാരണ പരത്തുമെന്ന് സ്വവര്‍ഗാനുരാഗികളുടെ സംഘടന
പ്രതികരിച്ചു.

225,000 യൂറോ ചെലവിട്ടാണ് സെന്റര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഒരു ഭാഗം മാത്രമേ ഡൊണേഷനിലൂടെ ലഭിക്കൂ എന്നും സംഘടന പ്രതിനിധികള്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗികളുടെ സ്മഘടന ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധിപ്പിക്കാന്‍ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുമെന്നും സംഘടന വക്താക്കള്‍ പറഞ്ഞു. ഇതിനായി ബിഷപ്പിന്റെ അനുമതി തേടിയിട്ടുണ്ട്.

Scroll To Top