Saturday December 10, 2016
Latest Updates

സ്വവര്‍ഗാനുരാഗികളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡബ്ലിന്‍ ബസ്

സ്വവര്‍ഗാനുരാഗികളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡബ്ലിന്‍ ബസ്

ഡബ്ലിന്‍: സ്വവര്‍ഗാനുരാഗികളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡബ്ലിന്‍ ബസ്.മൂന്ന് ദിവസത്തെ പറ്റെണിറ്റി ലീവ് എല്ലാ ജീവനക്കാര്‍ക്കും അനുവദിച്ചു കൊണ്ടും സ്വവര്‍ഗാനുരാഗികളെ തുല്യമായി പരിഗണിക്കുന്ന വിധത്തിലുള്ള പോസ്റ്ററുകള്‍ ബസില്‍ പതിപ്പിച്ചുമാണ് ഡബ്ലിന്‍ ബസ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇനി മുതല്‍ ഡബ്ലിന്‍ ബസിലെ എല്ലാ ജീവനക്കാര്‍ക്കും പറ്റെണിറ്റി ലീവിന് അവകാശമുണ്ടായിരുന്നു. കുട്ടിക്ക് ജന്മം നല്‍കിയതോ ദത്തെടുത്തതോ എന്ന പരിഗണന കൂടാതെ എല്ലാവര്‍ക്കും ലീവിന് അവകാശമുണ്ടായിരിക്കും.

ജീവനക്കാര്‍ക്കിടയിലെ സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്കും കൂടി തുല്യ പരിഗണന ഉറപ്പാക്കുന്നതിനാണ് പറ്റെണിറ്റി ലീവ് സമ്പ്രദായം പരിഷ്‌ക്കരിച്ചതെന്നു ഡബ്ലിന്‍ ബസ് എച്ച്ആര്‍ മാനേജര്‍ ഫില്‍ ഡൊനെഹ് പറഞ്ഞു. പ്രൈഡ് മാസം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഡബ്ലിന്‍ ബസ് സ്വവര്‍ഗാനുരാഗികള്‍ക്ക് വേണ്ടിയുള്ള ക്യാംപെയ്‌നുകള്‍ തുടങ്ങിയത്. ഡബ്ലിന്‍ ബസ് സിഇഓ ആണ് പോസ്റ്റര്‍ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രതിനിധികളും ഇക്വാളിറ്റി അതോറിറ്റിയുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ജീവനക്കാര്‍ക്കിടയിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് കൂടി തുല്യത ഉറപ്പാക്കുന്നതിലൂടെ പോസിറ്റീവായ ഒരു ജോലി അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ഡബ്ലിന്‍ ബസ് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച നടക്കാനിരിക്കുന്ന ഡബ്ലിന്‍ പ്രൈഡ് പരേഡിനു സബ്ലിന്‍ ബസ് വിട്ടുകൊടുക്കാനും തീരുമാനമായി

Scroll To Top