Sunday December 11, 2016
Latest Updates

സ്വവര്‍ഗ വിവാഹം :ജനഹിത പരിശോധന 2015 ല്‍

സ്വവര്‍ഗ വിവാഹം :ജനഹിത പരിശോധന 2015 ല്‍

ഡബ്ലിന്‍ :സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള ജനഹിത വോട്ടെടുപ്പ് 2015 ല്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.വോട്ടിംഗ് പ്രായം 17 ആയി കുറയ്ക്കുന്നതിനുള്ള ജനഹിത പരിശോധനയും ഇതോടൊപ്പം നടത്തും.

എന്റകെന്നി സര്‍ക്കാരിന് തലവേദനയാകും ഈ റഫറണ്ടം എന്നുറപ്പാണ്.സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള ജനഹിത വോട്ടെടുപ്പിന് ആഹ്വാനവുമായി ലേബര്‍ ഫിന്‍ഗീല്‍ പ്രതിനിധികളാണ് ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നത്.
ത്
പുതിയൊരു റഫറഅത്തണ്ടം ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇനി നടത്തേണ്ടതില്ലെന്നാണ് ഉപപ്രധാനമന്ത്രി ഈമന്‍ ഗില്‍മോര്‍ അടക്കം പല മന്ത്രിമാരും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ രണ്ടു റഫറണ്ടങ്ങളും സര്‍ക്കാരിന് നല്‍കിയ തിരിച്ചടികളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വളരെ വേഗത്തില്‍ മൂന്നാമതൊരു റഫറണ്ടത്തിനുകൂടി തയ്യാറാവാന്‍ അല്പം ആശങ്ക മന്ത്രിമാരുടെ ഭാഗത്തുനിന്നുമുള്ള അഭിപ്രായങ്ങളില്‍ തെളിഞ്ഞുകാണാം.
പ്രധാനമന്ത്രി ഏതു നിലപാട് സ്വീകരിക്കുമെന്നതിനെക്കുറിച്ച് പല ഊഹാപോഹങ്ങളും നടക്കുന്നുണ്ടെങ്കിലും റഫറണ്ടത്തിനോട് പരോക്ഷമായ എതിര്‍പ്പുതന്നെയാവാം എന്റ കെന്നിക്ക് എന്ന് റിപ്പോര്‍ട്ടുമുണ്ട്. കത്തോലിക്ക സഭയുടെ എതിര്‍പ്പ് ഒരിക്കല്‍ കൂടി ഏറ്റുവാങ്ങാന്‍ കെന്നി ആഗ്രഹിക്കുന്നില്ലെന്ന് പറയപ്പെടുന്നു,

പലരും റഫറണ്ടത്തിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുന്നുവെങ്കിലും ഭൂരിഭാഗംപേരും പറയുന്നത് ഇപ്പോള്‍ ഒരു റഫറണ്ടത്തിന്റെ കൂടി ആവശ്യമില്ലെന്നു തന്നെയാണ്. സിനഡ് റഫറണ്ടത്തിലും അബോര്‍ഷന്‍ നിയമഭേദഗതിയുടെ കാര്യത്തിലും സര്‍ക്കാരിന് തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

Scroll To Top