Sunday December 11, 2016
Latest Updates

സ്വവര്‍ഗരതിക്കാര്‍ക്കും കുട്ടികളെ ദത്തെടുക്കാമെന്നുള്ള നിയമം :എതിര്‍പ്പുമായി സാമൂഹ്യ സംഘടനകള്‍

സ്വവര്‍ഗരതിക്കാര്‍ക്കും കുട്ടികളെ ദത്തെടുക്കാമെന്നുള്ള നിയമം :എതിര്‍പ്പുമായി സാമൂഹ്യ സംഘടനകള്‍

ഡബ്ലിന്‍ :സ്വവര്‍ഗ വിവാഹിതര്‍ക്കു കൂടി കുട്ടികളെ ദത്തെടുക്കാനുള്ള അനുമതി നല്‍കുന്ന ബില്ലിനെതിരെ ഫാമിലി ഫസ്റ്റ് തുടങ്ങി നിരവധി സാമൂഹ്യ സംഘടനകള്‍ രംഗത്തെത്തി.സ്വവര്‍ഗ രതിക്കാര്‍ കുട്ടികളെ ദത്തെടുത്താല്‍ കുട്ടികളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാനാവും എന്നാണ് അവരുടെ സന്ദേഹം.

സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കണമോ എന്ന് തീരുമാനിക്കുന്നതിന് 2015 ല്‍ രഫറണ്ടം നടക്കാനിരിക്കുന്നതെയുള്ളൂ. അതിനു മുന്‍പായി തിരക്കിട്ട് ഈ ബില്‍ കൊണ്ടുവന്നത് അനാവശ്യമാണെന്ന നിലപാടിലാണ് ഐറിഷ് കത്തോലിക്കാ സഭയും.എപ്പോള്‍ വേണമെങ്കിലും പിരിഞ്ഞു പോകാവുന്ന ഒരു ബന്ധത്തിലേയ്ക്ക് കുട്ടികളെ കൂട്ടികൊണ്ട് വരുന്നതിന് അയര്‍ലണ്ട് പോലൊരു രാജ്യത്ത് നിന്നും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വരും.

ചില്‍ഡ്രണ്‍ ആന്‍ഡ് ഫാമിലി റിലേഷന്‍ഷിപ്പ് ബില്ല് ഒയ്‌റീച്ചസ് കമ്മറ്റിയുടെ പരിഗണനയില്‍. ഈ ബില്ലുമായി ബന്ധപ്പെട്ട ജനറല്‍ സ്‌കീം കഴിഞ്ഞ ദിവസം നിയമ മന്ത്രി അലന്‍ ഷാറ്റര്‍ പ്രസിദ്ധീകരിച്ചു.
സ്വവര്‍ഗ വിവാഹിതര്‍ക്കു കൂടി കുട്ടികളെ ദത്തെടുക്കാനും വളര്‍ത്താനുമുള്ള അവകാശം നല്‍കുന്ന ബില്ലാണ് ഇപ്പോള്‍ ഒയ്‌റീച്ചസിന്റെ പരിഗണനയില്‍ എത്തിയിരിക്കുന്നത്. ബില്ല് ഒയ്‌റീച്ചസ് കമ്മറ്റിക്ക് മുന്‍പാകെ ചര്‍ച്ചയ്ക്ക് വച്ചിരിക്കുകയാണ്.
സിവില്‍ പാര്‍ട്ണര്‍മാര്‍ക്കു കൂടി കുട്ടികളെ ദത്ത് സ്വീകരിക്കാനുള്ള അവകാശം നല്‍കി കൊണ്ട് ആദ്യമായി ഒരു നിയമം അംഗീകരിക്കാന്‍ ഒരുങ്ങുകയാണ്.
ഇപ്പോഴുള്ള നിയമം സിംഗിള്‍ ആണ്‍ സ്വവര്‍ഗ അനുരാഗിക്കും സിംഗിള്‍ പെണ്‍ സ്വവര്‍ഗ അനുരാഗിക്കും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം അനുവദിക്കുന്നുണ്ട്. എന്നാല്‍ സ്വവര്‍ഗവിവാഹിതര്‍ക്ക് നിലവിലുള്ള നിയമം മുഖാന്തിരം കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല.
വിവാഹിതരായവര്‍ക്കും അവിവാഹിതരായ സ്വവര്‍ഗരതിക്കാര്‍ക്കും കുട്ടികളെ ദത്തെടുക്കാന്‍ ഇപ്പോഴുള്ള നിയമം അനുവദിക്കുമ്പോഴും സ്വവര്‍ഗ വിവാഹിതര്‍ക്ക് കുട്ടികളെ ദത്തെടുത്ത് വളര്‍ത്താനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്.
ഹെല്‍ത്ത് ആന്‍ഡ് ചില്‍ഡ്രണ്‍ ഒയ്‌റീച്ചസ് കമ്മറ്റി അംഗങ്ങളുമായി ചേര്‍ന്ന് താന്‍ മുന്നോട്ടു വച്ച ബില്ലിന്റെ കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ്, ഡിഫന്‍സ് ആന്‍ഡ് ഇക്വാലിറ്റി ഒയ്‌റീച്ചസ് കമ്മറ്റിയോട് അലന്‍ ഷാറ്റര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ബില്ലിന്റെ കരടുരേഖയില്‍ രക്ഷിതാക്കള്‍ക്കുണ്ടാവുന്ന അവകാശങ്ങളെക്കുറിച്ചും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.
കുട്ടിയുടെ സുരക്ഷിതത്വവും സംരക്ഷണയും ഉറപ്പുവരുത്തുന്നതരം നിയമവ്യവസ്ഥകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും ഷാറ്റര്‍ പറഞ്ഞു. ഇത്തരത്തില്‍ ദത്തെടുക്കുമ്പോള്‍ രണ്ട് രക്ഷിതാക്കള്‍ക്കും കുട്ടിയോട് ഒരേതരത്തിലുള്ള പരിഗണനയും സ്‌നേഹവും ഉറപ്പുവരുത്തുമെന്നും ഷാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം അവസാനത്തോടെ തന്നെ ബില്ല് നിയമമാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അലന്‍ ഷാറ്റര്‍ പറഞ്ഞു.

Scroll To Top