Saturday December 10, 2016
Latest Updates

സ്വര്‍ണ്ണ നേട്ടവുമായ് ചിത്ര

സ്വര്‍ണ്ണ നേട്ടവുമായ് ചിത്ര

ഏഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ സ്വര്‍ണ്ണത്തിളക്കവുമായി പി. യു ചിത്ര. മീറ്റിലെ ആദ്യ സ്വര്‍ണ്ണമാണ് ചിത്ര നേടിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണ്ണം
നേടിയത്. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചിത്ര.
പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര ഓടിയെത്തിയത് 10.05.22
സെക്കന്റിലാണ്. തൊട്ടുപുറകെ എത്തി വെള്ളി കരസ്ഥമാക്കിയതും ഇന്ത്യയുടെ
തന്നെ സഞ്ജീവിനി ജാദവാണ്.
ഇത് കൂടാതെ ഷോട്ട്പുട്ടില്‍ ശക്തി സോളാങ്കി സ്വര്‍ണ്ണവും ജാവ്‌ലിന്‍
ത്രോയില്‍ സ്വപ്‌ന ബര്‍മന്‍ വെള്ളിയും പുഷ്പ ബക്കര്‍ വെങ്കലവും നേടി.
ആദ്യ ദിനം ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു
വെങ്കലവുമാണ് ലഭിച്ചിരിക്കുന്നത്.
28 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യന്‍ സ്‌കൂള്‍
അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്നത്. ഇതില്‍ 12 പേര്‍ മലയാളികളാണ്

Scroll To Top