Sunday December 04, 2016
Latest Updates

സ്വരലയ ഒരുക്കുന്ന ‘അന്നൂര്‍ കലാ സാംസ്‌കാരിക മേള’ ഡിസംബര്‍ 7 ന് ലെക്സ്ലിപ്പില്‍

സ്വരലയ ഒരുക്കുന്ന ‘അന്നൂര്‍ കലാ സാംസ്‌കാരിക മേള’ ഡിസംബര്‍ 7 ന് ലെക്സ്ലിപ്പില്‍

ഡബ്ലിന്‍ :ഡബ്ലിന്‍ ‘സ്വരലയ’യുടെയും ലെക്സ്ലിപ്പ് ഇന്റര്‍ കള്‍ച്ചറല്‍ ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിലുള്ള അന്നൂര്‍ കലാ സാംസ്‌കാരിക മേള ഡിസംബര്‍ 7 ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 6 മണി വരെ ലെക്‌സിലിപ്പ് നേറ്റിവിറ്റി പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടും.

ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ കലാ സാംസ്‌കാരിക മേളയില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള തനതു കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടും.

തുടര്‍ച്ചയായ ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ കലാമേളയില്‍ പതിവുപോലെ ഇന്ത്യന്‍ കലാരൂപങ്ങള്‍ കാണാനുള്ള ആകാംക്ഷയിലാണ് തദ്ദേശവാസികള്‍.

ശബ്ദവും വെളിച്ചവും സമന്വയിപ്പിച്ചു കൊണ്ട് സ്വരലയ ഒരുക്കുന്ന ‘ലൈറ്റ് ഷോ മേളയിലെ ഇത്തവണത്തെ പ്രധാന ആകര്‍ഷണമായിരിക്കും .

 

Scroll To Top