Thursday December 08, 2016
Latest Updates

സ്വന്തമായി അക്കൗണ്ടില്ലേ.. സാരമില്ല .. എ ടി എമ്മില്‍ കയറി കാശെടുത്തോളൂ…..

സ്വന്തമായി അക്കൗണ്ടില്ലേ.. സാരമില്ല .. എ ടി എമ്മില്‍ കയറി കാശെടുത്തോളൂ…..

ന്യൂ ഡല്‍ഹി: എ ടി എമ്മില്‍ കയറി കുറച്ച് കാശെടുക്കണം, പക്ഷേ ചെറിയൊരു പ്രശ്‌നം. സ്വന്തമായി അക്കൌണ്ടില്ല…. തമാശയാണെന്ന് കരുതി തള്ളി കളയാന്‍ വരട്ടെ. ഇത്തരക്കാര്‍ക്കും ഇനി എ ടി എമ്മില്‍ നിന്ന് കാശെടുക്കാം.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരം ഒരു കോമഡി പദ്ധതിക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. അധികം താമസിയാതെ ഇത് രാജ്യത്ത് നിലവില്‍ വരുമെന്ന് അധികൃതര്‍ പറയുന്നു.

ഇത് വഴി നിങ്ങള്‍ക്ക് സ്വന്തം അക്കൌണ്ടില്ലെങ്കിലും അക്കൌണ്ടുള്ള ഒരാള്‍ക്ക് എ ടി എം വഴി നിങ്ങള്‍ക്ക് പണം കൈമാറാനാകും. ഇടനിലക്കാരനായി നിലകൊള്ളുന്ന ബാങ്ക് അക്കൌണ്ടുള്ള വ്യക്തി പണമിടപാട് നടത്തിയ ശേഷം സ്വീകര്‍ത്താവായ നിങ്ങള്‍ക്ക് ഒരു കോഡ് അയക്കും. സമീപത്തുള്ള ഏതെങ്കിലും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഈ കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സാധിക്കും.

ഉപയോക്താവിനെ തിരിച്ചറിയലടക്കമുള്ള കാര്യങ്ങള്‍ സ്വയം പരിശോധിച്ച് ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് കഴിയും വിധമാണ് പദ്ധതിയുടെ ഘടന. ഇനിയും പണത്തിന്റെ ഒഴുക്ക് കൂടുതല്‍ സുതാര്യമാക്കാനുള്ള പല നിര്‍ദേശങ്ങളും ആര്‍ബിഐ സജീവമായി പരിഗണിക്കുമെന്ന് പുതിയ പദ്ധതി വിശദീകരിക്കവെ ഗവര്‍ണര്‍ അറിയിച്ചു.

Scroll To Top