Friday December 09, 2016
Latest Updates

സ്വന്തക്കാര്‍ക്ക് വേണ്ടി പെനാലിറ്റി നിയമം മറന്നു; ഐറിഷ് ഗാര്‍ഡാ ചീഫ് രാജിവെച്ചു

സ്വന്തക്കാര്‍ക്ക് വേണ്ടി പെനാലിറ്റി നിയമം മറന്നു; ഐറിഷ് ഗാര്‍ഡാ ചീഫ് രാജിവെച്ചു

ഡബ്ലിന്‍: ഫോണ്‍ ചോര്‍ത്തല്‍, ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലെ ഗാര്‍ഡാഫോഴ്‌സ് മേധാവി മാര്‍ട്ടിന്‍ കള്ളിനന്‍ പദവി രാജിവെച്ചു. ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട അഴിമതി കാര്യത്തില്‍ ബന്ധപ്പെട്ട പോലീസുകാര്‍ ഖേദം പ്രകടിപ്പിക്കുമെന്ന് കരുതിയിരിക്കെ ചൊവ്വാഴ്ച നാടകീയമായിട്ടായിരുന്നു ഗാര്‍ഡാ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് കള്ളിനന്‍ രാജി വെച്ചത്.

ആരോപണ വിധേയരായ രണ്ടു ഗാര്‍ഡാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിഷയം വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ പോലീസ് മേധാവിക്ക് കഴിഞ്ഞില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ക്യാബിനറ്റ് ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് കള്ളിനന്‍ പദവി ഒഴിഞ്ഞത്. ഇതിന് പുറമേ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദത്തിലും ഗാര്‍ഡായിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. അനധികൃതമായി ഫോണ്‍ചോര്‍ത്തല്‍ നടത്തിയെന്ന് ഒരു സ്വതന്ത്ര ഏജന്‍സിയാണ് ഗാര്‍ഡയ്ക്ക് എതിരേ പരാതി സമര്‍പ്പിച്ചത്.നിയമങ്ങള്‍ക്ക് വിരുദ്ധമായി, ഗാര്‍ഡാ സ്റ്റേഷനുകളിലെയ്ക്ക് വരുന്ന ഫോണ്‍ കോളുകള്‍ ഗാര്‍ഡ റിക്കോര്‍ഡ് ചെയ്യുന്നു എന്ന പരാതി കഴിഞ്ഞ ദിവസമാണ് ഉയര്ന്നത്

2010 മുതല്‍ സീനിയര്‍ ലോ എന്‍ഫോഴ്‌സ്‌മെന്‍്‌റ് ഓഫീസറായി കള്ളിനന്‍ ജോലി നോക്കി വരികയായിരുന്നു. ജീവനക്കാരാണ് കുറ്റക്കാരെങ്കിലും രണ്ടു ആരോപണങ്ങളുടെയും ധാര്‍മ്മിക ഉത്തരവാദിത്വം കള്ളിനന്‍ ഏറ്റെടുക്കുകയായിരുന്നു.

ഡ്രൈവര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയി്ട്ടുള്ള പെനാലിറ്റി നിയമം രണ്ടു ഗാര്‍ഡാ ഉദ്ധ്യോഗസ്ഥര്‍ സ്വന്തക്കാര്‍ക്ക് വേണ്ടി ദുര്‍വിനിയോഗം നടത്തുന്നതായിട്ടായിരുന്നു ആരോപണം ഉയര്‍ന്നത്. സെലിബ്രിട്ടികള്‍, രാഷ്ട്രീയക്കാര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കായി ട്രാഫിക് പെനാലിറ്റി പോയിന്റുകളില്‍ കൃത്രിമം നടത്തുന്നു എന്നായിരുന്നു ആരോപണം.

Scroll To Top