Sunday December 11, 2016
Latest Updates

സ്വത്ത് ഇഷ്ട്ടമുള്ള മക്കള്‍ക്ക് നല്‍കാമെന്ന് സുപ്രീംകോടതി

സ്വത്ത് ഇഷ്ട്ടമുള്ള മക്കള്‍ക്ക് നല്‍കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രക്ഷിതാക്കള്‍ക്ക് ഇഷ്ടമുള്ള മകന്റെയോ മകളുടെയോ പേരില്‍ സ്വത്ത് എഴുതിവെയ്ക്കാമെന്ന് സുപ്രീംകോടതി വിധി. മക്കളില്‍ ഒരാളുടെ പേരില്‍ മാത്രം എഴുതിയതുകൊണ്ട് ഒസ്യത്ത് നിലനില്‍ക്കാതിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 6 മക്കളുള്ള കുടുംബത്തില്‍ 2 മക്കളുടെ പേരില്‍ മാത്രം വീട് ഒസ്യത്തെഴുതിയത് ചോദ്യം ചെയ്ത തമിഴ്‌നാട് സ്വദേശികള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ഈ നിര്‍ണ്ണായക വിധിയുണ്ടായത്. ഒസ്യത്ത് നിലനില്‍ക്കുന്നതാണെന്ന മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് തമിഴ് നാട് സ്വദേശികളായ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സംശയാസ്പദങ്ങളായ സാഹചര്യമുണ്ടാകാതെ രക്ഷിതാക്കള്‍ക്ക് ഇഷ്ടമുള്ള മകന്റെയോ മക്കളുടെയോ പേരില്‍ സ്വത്തുക്കള്‍ ഒസ്യത്തെഴുതുന്നതില്‍ തെറ്റില്ല. ബന്ധുവല്ലാത്ത വ്യക്തി സാക്ഷിയായി എന്നത് ഒസ്യത്തിനെ സംശയാസ്പദമാക്കുന്നില്ല. മക്കളില്‍ ഒരാളുടെ പേരില്‍ മാത്രം സ്വത്ത് എഴുതി എന്ന കാരണം കൊണ്ട് ഒസ്യത്ത് നിലനില്‍ക്കാതാവുന്നില്ലെന്നും കോടതി വ്യക്തമാക്കി

Scroll To Top