Sunday December 04, 2016
Latest Updates

സ്വതന്ത്രരെ തേടി എന്‍ട കെന്നി വീണ്ടും:അഞ്ചു വര്‍ഷം കൂടി ഭരിക്കാന്‍ കരുക്കള്‍ നീക്കുന്നു

സ്വതന്ത്രരെ തേടി എന്‍ട കെന്നി വീണ്ടും:അഞ്ചു വര്‍ഷം കൂടി ഭരിക്കാന്‍ കരുക്കള്‍ നീക്കുന്നു

ഡബ്ലിന്‍ :സ്വതന്ത്ര കക്ഷികള്‍ക്കും മറ്റ് ചെറുപാര്‍ട്ടികള്‍ക്കും അഞ്ചു വര്‍ഷത്തെ ഭരണപങ്കാളിത്വം വാഗ്ദാനം ചെയ്ത് ഫിന്‍ ഗേല്‍ പാര്‍ട്ടി നേതാവ് എന്‍ഡ കെന്നി വീണ്ടും രംഗത്ത്.ഏതു വിധേയെനെയും അധികാരത്തില്‍ തുടരുവാനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണ് കാവല്‍ മന്ത്രിസഭയുടെ തലവന്‍.തൂക്കു മന്ത്രിസഭ രൂപീകരിക്കുന്നതിനായാലും മറ്റു ചെറു പാര്‍ട്ടികളുടെ പിന്തുണ കാംക്ഷിച്ചാണ് കെന്നിയുടെ പുതിയ നീക്കം.

ഇതിന്റെ ഭാഗമായി സ്വതന്ത്ര കക്ഷികള്‍, ഗ്രീന്‍ പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച തുടങ്ങാന്‍ തന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ അനുവാദം അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ കെന്നി തേടും.ഭവനമേഖലയിലെ പ്രശ്‌നപരിഹാരം,സുസ്ഥിര ആരോഗ്യകാര്യം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക ഉന്നമനം എന്നിവയാണ് മറ്റു പാര്‍ട്ടികള്‍ക്കായി കെന്നി മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങള്‍.

ഇത് വഴി അയര്‍ലണ്ട് രാഷ്ട്രീയത്തിലെ അച്ചുതണ്ടാകാന്‍ തന്റെ ഫിന്‍ ഗേലിന് കഴിയും എന്നാണ് കരുതപ്പെടുന്നത്. ഫിയന്ന ഫാളിന്റെ പിന്തുണയോടു കൂടിയോ, പിന്തുണയില്ലാതെയോ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും പാര്‍ട്ടി ഉന്നത കേന്ദ്രങ്ങള്‍ കണക്കു കൂട്ടുന്നു.

Scroll To Top