Saturday December 03, 2016
Latest Updates

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല റിസര്‍വ് ബാങ്കിന് കത്തയച്ചു

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല റിസര്‍വ് ബാങ്കിന് കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലേഡ് മാഫിയയെ നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിസര്‍വ് ബാങ്കിനു കത്തയച്ചു. കൊള്ളപ്പലിശ വാങ്ങി പണമിടപാട് നടത്തുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ മുഴുവന്‍ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടണമെന്നാണ് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

പലിശ നിരക്കില്‍ ഏകീകൃത സ്വഭാവമില്ലാതെയാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പണം പലിശയ്ക്ക് നല്‍കുന്നതെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. വകാര്യസ്ഥാപനങ്ങളുടെ വായ്പാ ഇടപാടുകളില്‍ സുതാര്യതയില്ലെന്നും ബാങ്ക് വായ്പ ഉദാരമാക്കാന്‍ ആര്‍ബിഐ നടപടിയെടുക്കണമെന്നും ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം സാധാരണക്കാര്‍ ബ്ലേഡുകാരെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുമേഖല ബാങ്കുകള്‍ വായ്പ വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് വായ്പകള്‍ വേഗത്തിലാക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.

Scroll To Top