Saturday December 10, 2016
Latest Updates

സ്വകാര്യ ദൃശ്യങ്ങള്‍ തന്റേതെന്ന് സരിത; പിന്നീട് നിഷേധിച്ചു

സ്വകാര്യ ദൃശ്യങ്ങള്‍ തന്റേതെന്ന് സരിത; പിന്നീട് നിഷേധിച്ചു

കൊച്ചി: വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന സ്വകാര്യ ദൃശ്യങ്ങള്‍ തന്റേത് സമ്മതിച്ച സരിത എസ് നായര്‍ പിന്നീട് ഇത് നിഷേധിച്ചു. സംസ്ഥാനം വിട്ടുപോകാന്‍ അനുമതി തേടി പത്തനംതിട്ട ജില്ലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് സരിത ദൃശ്യങ്ങള്‍ തന്റെ തന്നെയാണെന്ന് സമ്മതിച്ചത്. വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യ ങ്ങളില്‍ വസ്ത്രം മാറുന്നത് മാത്രമാണ് താന്‍ കണ്ടത്. അത് തന്റേത് തന്നെയാണെന്ന് സരിത മാധ്യമാങ്ങലോദ് പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇന്ന് പത്തനംതിട്ട ജില്ലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്കുമെന്നും സരിത വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പിന്നീട് ഇക്കാര്യം നിഷേധിച്ച് സരിത തന്നെ രംഗത്ത് വരികയായിരുന്നു.  ദൃശ്യങ്ങള്‍ തന്റെയാണെന്ന് എങ്ങും പറഞ്ഞിട്ടില്ലെന്നായിരുന്നു പിന്നീടുള്ള പ്രതികരണം. ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു ശേഷവും തനിക്കെതിരെ ഭീഷണി തുടരുന്നതായും സരിത പറഞ്ഞു. ഞായറാഴ്ച മുതലാണ് സരിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചു തുടങ്ങിയത്.

Scroll To Top