Wednesday December 07, 2016
Latest Updates

സ്വകാര്യ ചിത്രങ്ങള്‍ പരസ്യമായതിന് പിന്നാലെ തന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൌണ്ടുകള്‍ ഹാക്കുചെയ്‌തെന്ന് അമൃത റായിയുടെ പരാതി

സ്വകാര്യ ചിത്രങ്ങള്‍ പരസ്യമായതിന് പിന്നാലെ തന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൌണ്ടുകള്‍ ഹാക്കുചെയ്‌തെന്ന് അമൃത റായിയുടെ പരാതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിനെതിരെ രാജ്യസഭ ടിവിയിലെ വാര്‍ത്ത അവതാരക അമൃത റായി പരാതി നല്കി. തന്റെ ട്വിറ്റര്‍ ഫെയ്‌സ്ബുക്ക്, ജിമെയില്‍ അക്കൌണ്ടുകള്‍ ഹാക്കുചെയ്തുവെന്ന് ആരോപിച്ചാണ് അമൃത റായി പരാതി നല്കിയത്.

ഇന്നലെയാണ് അമൃത റായി പരാതി നല്കിയത്. അമൃത റായിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി െ്രെകം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.  ബുധനാഴ്ചയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് ടിവി ആങ്കര്‍ അമൃത റായിയുമായുള്ള പ്രണയ ബന്ധം തുറന്ന സമ്മതിച്ചത്. ട്വിറ്ററിലൂടെയാണ് ദിഗ്വിജയ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്നും ഇരുവരും വെളിപ്പെടുത്തി. രാജ്യസഭ ടിവിയില്‍ അവതാരകയാണ് അമൃത റായി. പ്രശസ്ത മാധ്യമ അദ്ധ്യാപകന്‍ ആനന്ദ് പ്രധാനാണ് അമൃതയുടെ ഭര്‍ത്താവ്. ഇരുവരും ഉടന്‍ വിവാഹമോചനം നേടും. ഈ ഫെബ്രുവരിയില്‍ ഭാര്യയുടെ ാമൃമിമ ശേഷമാണ് ദിഗ്വിജയ് അമ്രിതയുമായുല്ല ബന്ധം കൂടുതല്‍ ശക്തമായത്.

Scroll To Top