Monday December 05, 2016
Latest Updates

സ്ലൈഗോ കേന്ദ്രമാക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുവദിക്കണമെന്ന് ആവശ്യമുയരുന്നു 

സ്ലൈഗോ കേന്ദ്രമാക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുവദിക്കണമെന്ന് ആവശ്യമുയരുന്നു 

സ്ലൈഗോ: സ്ലൈഗോ കേന്ദ്രമാക്കി ബെല്‍ഫാസ്റ്റ് മാതൃകയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നു.അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് ഏകദേശം 8 മണിക്കൂര്‍ യാത്രയും,500 കിലോ മീറ്ററോളം ദൂരവും ചിലവഴിക്കേണ്ടി വരുന്നു.

എംബസിയിലെ മിക്ക സേവനങ്ങളും പലദിവസങ്ങള്‍ യാത്രചെയ്താലേ സാധ്യമാവുന്നുള്ളൂ താനും.അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ളവര്‍ക്കും,നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ഏതാനം കൌണ്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.മാത്രമല്ല സഞ്ചാരപ്രിയരായ ഐറിഷ്‌കാര്‍ക്കും ഇതനുഗ്രഹ പ്രദമായിരിക്കും.

സ്ലൈഗോ സന്ദര്‍ശിച്ച ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷിനു മുന്‍പിലാണ് സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍ ഇത് സംബന്ധിച്ച ആവശ്യം മുമ്പോട്ടു വെച്ചത്.

പ്രസിഡണ്ട് നൈനാന്‍ തോമസ് സ്വാഗതം ആശംസിച്ചു.അമ്പാസിഡറുടെ ബഹുമാനാര്‍ഥം ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍,ചടങ്ങ് നടന്ന റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ഡോ.സുരേഷ് പിള്ള ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ബന്ധത്തെ പറ്റി പ്രഭാഷണം നടത്തി.

സിനി തോമസും,ഷോജി റാമുംഇന്ത്യന്‍ അസോസിയേഷന്റെ ഉപഹാരങ്ങള്‍ അമ്പാസിഡര്‍ക്ക് സമര്‍പ്പിച്ചു.സോഫി ബാബു  ആലൂക്കാരന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി sligo 1sligo2

Scroll To Top