Sunday December 11, 2016
Latest Updates

സ്ലൈഗോയില്‍ സ്വര്‍ണ്ണ മോഷ്ട്ടാക്കളുടെ വിളയാട്ടം , ,മലയാളികളുടെ വീടുകളും കൊള്ളയടിച്ചു :ഇന്ത്യന്‍ കുടുംബങ്ങള്‍ ഭീതിയില്‍

സ്ലൈഗോയില്‍ സ്വര്‍ണ്ണ മോഷ്ട്ടാക്കളുടെ വിളയാട്ടം , ,മലയാളികളുടെ വീടുകളും കൊള്ളയടിച്ചു :ഇന്ത്യന്‍ കുടുംബങ്ങള്‍ ഭീതിയില്‍

സ്ലൈഗോ : സ്ലൈഗോയില്‍ ഇന്ത്യന്‍ കുടുംബങ്ങളെ ലക്ഷ്യമാക്കി മോഷണ സംഘങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതിയുയര്‍ന്നു . കഴിഞ്ഞ ആഴ്ച്ചകളില്‍ സ്ലൈഗോയില്‍ നടന്ന മോഷണ ശ്രമങ്ങളെ തുടര്‍ന്ന് സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ,ഗാര്‍ഡയടക്കമുള്ള അധികൃതരെ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു.

അയര്‍ലണ്ടില്‍ എമ്പാടും ഇന്ത്യാക്കാരെ ലക്ഷ്യമിട്ട് ഉള്ള പ്രത്യേക മോഷണ സംഘം സജീവമാണെങ്കിലും സ്ലൈഗോയില്‍ ഇതാദ്യമായാണ് വന്‍തോതിലുള്ള കൊള്ള സംഘങ്ങള്‍ രംഗത്തെത്തിയത്.കഴിഞ്ഞ ആഴ്ചയില്‍ മാത്രം രണ്ട് മലയാളികളുടെ വീടുകളില്‍ നിന്നാണ് മോഷണം നടന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് ഒരു വീട്ടില്‍ നിന്നും, വീട്ടുടമ ആശുപത്രിയില്‍ പോയ തക്കം നോക്കി മറ്റൊരു വീട്ടില്‍ നിന്നുമാണ് സ്വര്‍ണ്ണം അടക്കമുള്ള സാധനങ്ങള്‍ മോഷ്ട്ടാക്കള്‍ കൈയ്യടക്കിയത്.

കാരിക്ക് ഓണ്‍ ഷാനോണ്‍ , റോസ്‌കോമന്‍ എന്നിവടങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.റാത്ത്‌ബ്രോഗണ്‍. പാര്‍ക്കില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന ഒരു മോഷണത്തില്‍ 11,000 യൂറോയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. ബീച്ച്വുഡ് കോര്‍ട്ട് എസ്റ്റെറ്റില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഒരു ഭവനഭേദനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എന്നാല്‍ ഇവിടെ നിന്ന് എത്ര സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല

പ്രധാനമായും ഇന്ത്യന്‍ സമൂഹം ഉപയോഗിക്കുന്ന സ്വര്‍ണം ലക്ഷ്യമാക്കിയാണ് കള്ളന്മാരുടെ പുറപ്പാട്.സ്വര്‍ണ്ണം ഉപയോഗിക്കുന്നവരുടെ വീടുകള്‍ നിരീക്ഷണത്തില്‍ ആക്കുകയും അവര്‍ പുറത്തുപോകുന്ന തക്കം നോക്കി മിനിട്ടുകള്‍ക്കകംകൊള്ള നടത്തുകയുമാണെന്ന്പറയപ്പെടുന്നു. ഉപയോഗിക്കുന്നത്. സ്വര്‍ണ മോഷണ സംഘങ്ങള്‍
വ്യാപകമായതോടെ ഇന്ത്യന്‍ സമൂഹം ഭീതിയിലാണ്.

എന്നാല്‍ ഇപ്പോള്‍ മോഷണം പെരുകിയ സാഹചര്യത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച് പുറത്തിറങ്ങാന്‍ ഇന്ത്യന്‍ വംശജര്‍ മടിക്കുകയാണ്.

സ്ലൈഗോ ഏരിയയില്‍ മാത്രം 50 ഓളം ഇന്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.ഇന്ത്യക്കാരുടെ സ്വര്‍ണ ഭ്രമം അറിയാവുന്നത് കൊണ്ട് തന്നെ മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് സ്ലൈഗോയിലെ ഇന്ത്യന്‍ കുടുംബങ്ങളെയാണ്.ഇന്ത്യക്കാരുടെ വീടുകള്‍ ലക്ഷ്യമിട്ട് വരുന്ന മോഷ്ടാക്കള്‍ ഐറിഷ് പൌരന്മാര്‍ അല്ലെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ ഇവര്‍ക്ക് പ്രദേശത്ത് നിന്നുള്ള ആളുകളുടെ സഹായം ലഭിക്കുന്നുണ്ട്. അക്കാര്യം പോലീസ് അന്വേഷിച്ചുവരുന്നു. ഗോള്‍ഡ് സ്‌കാനര്‍ ഉപയോഗിച്ച് സ്വര്‍ണമുള്ള കണ്ടെത്തിയ ശേഷമാണ് മോഷണസംഘം മോഷണം ആസൂത്രണം ചെയ്യുന്നത്.

സുരക്ഷിതമായ സമ്പാദ്യം എന്ന നിലയ്ക്കാണ് ഇന്ത്യക്കാര്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നതെന്ന് സ്ലൈഗോ ഇന്ത്യന്‍
അസോസിയേഷന്‍ വക്താവ് നൈനാന്‍ തോംപ്‌സണ്‍ പറഞ്ഞു.സ്വര്‍ണം കൂടുതലായി ഉപയോഗിക്കുന്നത് ഇന്ത്യന്‍ സമൂഹം ആയതുകൊണ്ടുതന്നെ മോഷണസംഘങ്ങളുടെ പ്രധാന ലക്ഷ്യവും ഇന്ത്യക്കാരാണ്. ഈ പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെട്ട് ഇന്ത്യന്‍ വംശജരുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പു വരുത്തണമെന്ന് സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു .

Scroll To Top