Saturday December 10, 2016
Latest Updates

സ്ലൈഗോയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനം

സ്ലൈഗോയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനം

സ്ലൈഗോ: സ്ലൈഗോയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനം. ചെറുകിട വ്യവസായ മന്ത്രി ജോണ്‍ പെറി അറിയിച്ചതാണ് ഇക്കാര്യം. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഐറിഷ് കവിയും ടാഗോറിന്റെ സമകാലീനനുമായ ഡബ്ല്യൂ. ബി യീറ്റ്‌സിന്റെ നൂറ്റി അമ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് സ്ലൈഗോയില്‍ ടാഗോര്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ടാഗോറും യീറ്റ്‌സും തമ്മിലുണ്ടായിരുന്ന സൌഹൃദത്തിന്റെ അംഗീകാരമായിക്കൂടെയാണ് പ്രതിമ സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 

പ്രതിമ സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ എംബസി നല്‍കിയ പ്രൊപ്പോസല്‍ മന്ത്രി അംഗീകരിച്ചു. 1912 ല്‍ ടാഗോര്‍ ബ്രിട്ടണ്‍ സന്ദര്‍ശിക്കുകയും യീറ്റ്‌സുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ടാഗോര്‍ കവിതകള്‍ അയര്‍ലണ്ടില്‍ പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കവിയാണ് യീറ്റ്‌സ്. ടാഗോര്‍ രചിച്ച ഒരു പുസ്തകത്തില്‍ യീറ്റ്‌സിന്റെ ഏതാനും വരികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2015 ലാണ് യീറ്റ്‌സിന്റെ നൂറ്റി അമ്പതാം ജന്മവാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്.

ഇന്ത്യയുടെ ഷേക്‌സ്പിയര്‍ എന്ന് ടാഗോറിനെ വിശേഷിപ്പിച്ച യീറ്റ്‌സ് ഗീതാഞ്ജലിയുടെ ആമുഖം എഴുതുകയും,ഇംഗ്ലീഷ് പരിഭാഷയ്ക്കായി പ്രയത്‌നിക്കുകയും ചെയ്തു.നോബല്‍ സമ്മാനത്തിന് ടാഗോറിന് വേണ്ടി നോമിനേഷന്‍ നല്കിയതും യീറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ഐറിഷ് സാഹിത്യകാരന്‍മാരായിരുന്നു 

Scroll To Top