Saturday December 03, 2016
Latest Updates

സ്ലൈഗോയില്‍ നിന്ന് എടിഎം മെഷീന്‍ അടിച്ചെടുത്ത കള്ളന്‍ അറസ്റ്റില്‍

സ്ലൈഗോയില്‍ നിന്ന് എടിഎം മെഷീന്‍ അടിച്ചെടുത്ത കള്ളന്‍ അറസ്റ്റില്‍

ഡബ്ലിന്‍: സ്ലൈഗോയില്‍ നിന്ന് എടിഎം മെഷീന്‍ ഉള്‍പ്പെടെ അടിച്ചെടുത്ത കള്ളന്‍ അറസ്റ്റില്‍. സ്ലൈഗോയിലെ ടുബെര്‍കറിയില്‍ നിന്നായിരുന്നു എടിഎം മെഷീന്‍ അടിച്ചു കൊണ്ടുപോയത്. എടിഎം കൌണ്ടറിന്റെ ഭിത്തി തുരന്ന് എടിഎം മെഷീനോടെ കള്ളന്‍ കൈക്കലാക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 42 കാരനായ ഒരാളാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജനുവരി 29 നായിരുന്നു സംഭവം. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ എടിഎം കൌണ്ടറിലാണ് മോഷണം നടന്നത്. സംഭവത്തില്‍ 124,300 യൂറോ നഷ്ടപ്പെട്ടിരുന്നു. അറസ്റ്റിലായ പ്രതിയെ ബല്ലിമോട്ട് ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ച് ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഉച്ച് തിരിഞ്ഞ് ഇയാളെ കാരിക്ക് ഓ ഷനനിലെ ജില്ലാ കോടതിയില്‍
ഹാജരാക്കി. കോടതി ഇയാളെ കസ്റ്റഡിയില്‍ വിട്ടു. വരുന്ന വെള്ളിയാഴ്ച ഇയാളെ ഹാര്‍റ്റ്‌സ് ടൌണ്‍ കോടതിയില്‍ ഹാജരാക്കും.

Scroll To Top