Saturday December 10, 2016
Latest Updates

സ്ലൈഗോയില്‍ ‘ഓണം 2014’ സെപ്തംബര്‍ 13 ന് 

സ്ലൈഗോയില്‍ ‘ഓണം 2014’ സെപ്തംബര്‍ 13 ന് 

സ്ലൈഗോ :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണാഘോഷങ്ങള്‍ സെപ്തംബര്‍ 13 ശനിയാഴ്ച സ്ലൈഗോയിലെ ഗീലൂലി ഹാളില്‍ നടത്തുമെന്ന് ട്രഷറര്‍ തോമസ് മാത്യു മൂഞ്ഞേലില്‍ അറിയിച്ചു. 

പരമ്പരാഗതമായി എല്ലാ ആഘോഷങ്ങള്‍ക്കുമൊപ്പം നിരവധി കലാ കായിക ഇനങ്ങളും പരിപാടിക്ക് കൊഴുപ്പേകും. ഉച്ചയ്ക്ക് 2.30 മുതല്‍ 7 മണിവരെയാണ് ആഘോഷങ്ങള്‍. ഫ്രെഡിയും സംഘവുമൊരുക്കുന്ന ഓണസദ്യയും, മാവേലിയും, വനിതകള്‍ക്കുള്ള വടംവലിയും, സോള്‍ ബീറ്റ്‌സ് ഓര്‍ക്കസ്ട്രയിലെ ശ്യാമിന്റെ സംഗീതസദ്യയും ഉള്‍പ്പെടെ കാണികളുടെ മനംനിറയ്ക്കാനാവശ്യമായ എല്ലാ വിഭവങ്ങളും സംഘാടകര്‍ ഒരുക്കിയിരിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക, ഫോണ്‍: 087 943 4153, 087 790 7010

Scroll To Top