Saturday December 03, 2016
Latest Updates

സ്ലൈഗോയില്‍ ഇന്ത്യന്‍ അമ്പാസിഡര്‍ക്ക് ഇന്ന് വൈകിട്ട് സ്വീകരണം

സ്ലൈഗോയില്‍ ഇന്ത്യന്‍ അമ്പാസിഡര്‍ക്ക് ഇന്ന് വൈകിട്ട് സ്വീകരണം

സ്ലൈഗോ:ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷിനു ഇന്ന് (വ്യാഴാഴ്ച്ച )വൈകിട്ട് സ്ലൈഗോയില്‍ സ്വീകരണം നല്‍കും.റാഡിസണ്‍ ഹോട്ടലില്‍ വൈകിട്ട് 4. 30 മുതല്‍ 6 മണി വരെയാണ് സ്വീകരണ പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

സ്ലൈഗോയിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യാക്കാര്‍ക്ക് അമ്പാസിഡറുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.വിവിധ കലാപരിപാടികളും ഇതോടൊപ്പം നടത്തപ്പെടും.

അമ്പാസിഡര്‍ക്ക് നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാ ഇന്ത്യാക്കാരെയും ക്ഷണിക്കുന്നതായി സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ തോമസ് മാത്യു മുഞ്ഞേലി അറിയിച്ചു.

തുടര്‍ന്ന് വൈകിട്ട് സ്ലൈഗോ യീറ്റ്‌സ്   സൊസൈറ്റി സംഘടിപ്പിക്കുന്ന നോബല്‍ ഡിന്നറിലും രാധികാ ലോകേഷ് മുഖ്യാഥിതിയായിരീക്കും.

മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ സ്ലൈഗോയില്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള കൂടിയാലോചനകളോട് അനുബന്ധിച്ചാണ് യീറ്റ്‌സ് സൊസൈറ്റി വിരുന്നു സംഘടിപ്പിക്കുന്നത്.പ്രശസ്ത ഐറിഷ് കവി ഡബ്ലൂ ബി യീറ്റ്‌സിന്റെ ഉറ്റ സുഹൃത്തായിരുന്ന ടാഗോറിന്റെ ഓര്‍മ നിലനിര്‍ത്താന്‍  യീറ്റ്‌സ് സൊസൈറ്റിയും,ഇന്ത്യന്‍ എംബസിയും മുന്‍കൈ യെടുത്താണ് പ്രതിമ സ്ഥാപിക്കുന്നത്.

 യീറ്റ്‌സിന്റെ 150 മത് ജന്മ വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ,അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന സ്ലൈഗോ നഗരത്തില്‍ ഉറ്റ സുഹൃത്തായിരുന്ന ടാഗോറിന്റെ പ്രതിമ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.ടാഗോറിന്റെ 150 മത് ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ചു യീറ്റ്‌സിന്റെ  പ്രവര്‍ത്തന കേന്ദ്രമായിരുന്ന ഡബ്ലിന്‍ നഗരത്തിലെ സ്റ്റീഫന്‍സ് ഗ്രീനില്‍ ടാഗോറിന്റെ പ്രതിമയും സ്ഥാപിച്ചിരുന്നു. 

Scroll To Top