Monday December 05, 2016
Latest Updates

സ്ലൈഗോയിലെ സഹോദരന്മാരുടെ മരണം വീഡിയോ ഗെയിമിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നെന്ന് ഗാര്‍ഡ

സ്ലൈഗോയിലെ സഹോദരന്മാരുടെ മരണം വീഡിയോ ഗെയിമിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നെന്ന് ഗാര്‍ഡ

സ്ലൈഗോ:അയര്‍ലണ്ടിനെ ഞെട്ടിച്ച സ്ലൈഗോയിലെ സഹോദരന്മാരുടെ മരണം വീഡിയോ ഗെയിമിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നെന്ന് ഗാര്‍ഡ. ഞായറാഴ്ച വൈകുന്നേരമാണ് സ്ലൈഗോയിലെ സഹോദരന്‍മാര്‍ കൊല്ലപ്പെട്ടത്. ബ്രണ്ടന്‍ സ്‌കെഫിംഗ്ടന്‍ (9) ഷെയ്ന്‍ സ്‌കെഫിംഗ്ടന്‍ (20) എന്നിവരാണ് മരിച്ചത്. വീഡിയോ ഗെയിമിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഷെയ്ന്‍ തന്റെ ഇളയ സഹോദരന്‍ ബ്രെണ്ടനെ കുത്തി കൊല്ലുകയായിരുന്നു. 

അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ബ്രെണ്ടന്റെ നെഞ്ചില്‍ ഒന്നിലധികം കുത്തേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകത്തിന് ശേഷം ഷെയ്ന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. മറ്റാരെയും സംശയിക്കത്തക്കതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. 

ഇരുവരുടെയും സഹോദരി ഷാരോണ്‍ സംഭവ സമയത്ത് വെട്ടില്‍ ഉണ്ടായിരുന്നെങ്കിലും പുറത്തായിരുന്ന മാതാപിതാക്കള്‍ തിരിച്ച് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിഞ്ഞത്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം വിട്ടുകിട്ടിയാല്‍ വ്യാഴാഴ്ചയോ, വെള്ളിയാഴ്ചയോ സഹോദരങ്ങളുടെ സംസ്‌കാര ചടങ്ങ് നടത്താനാണ് ബന്ധുക്കള്‍ ആലോചിക്കുന്നത്.

മൂത്തസഹോദരന്‍ ഷെയ്ന്‍ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന ആളാണെന്നു ഗാര്‍ഡ വെളിപ്പെടുത്തി.വലിയ സ്‌നേഹിതരായാണ് അവര്‍ അറിയപ്പെട്ടിരുന്നതെങ്കിലും പെട്ടന്നുള്ള ക്ഷോഭത്താല്‍ ഇയാള്‍ അനുജനെ അടുക്കളകത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു എന്നാണു നിഗമനം.

Scroll To Top