Sunday December 11, 2016
Latest Updates

സ്റ്റീവ് ജോബ്‌സ് രൂപകല്‍പ്പന ചെയ്ത മൗസോട് കൂടിയ ആദ്യ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ ആപ്പിള്‍ ലിസ 1 ലേലത്തിന്

സ്റ്റീവ് ജോബ്‌സ്  രൂപകല്‍പ്പന ചെയ്ത മൗസോട് കൂടിയ ആദ്യ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ ആപ്പിള്‍ ലിസ 1 ലേലത്തിന്

ലണ്ടന്‍: കമ്പ്യൂട്ടറിന്റെ മൗസും മറ്റും സാങ്കേതികവിദ്യകളും ഒന്നും നമുക്ക് ഇന്ന് അപരിചിതമല്ല. എന്നാല്‍ ലോകത്ത് ആദ്യമായി ഒരു മൗസുള്ള കമ്പ്യൂട്ടര്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ അന്ന് അത് കൌതുകത്തിനു വക നല്കുന്ന വാര്‍ത്ത തന്നെയായിരുന്നു. ലോകത്ത് ആദ്യമായി മൌസോട് കൂടി വിപണിയില്‍ എത്തിയ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ ലേലത്തിന്. ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നൈക്കും ചേര്‍ന്ന് രൂപകല്പ്പന ചെയ്ത കമ്പ്യൂട്ടറാണ് ഇത്. ആപ്പിള്‍ ലിസ 1 എന്നറിയപ്പെടുന്ന ഈ കമ്പ്യൂട്ടര്‍ 1984 ലാണ് വിപണിയില്‍ എത്തിയത്.

അന്ന് വിപണിയില്‍ ഇറങ്ങിയ കമ്പ്യൂട്ടറുകളില്‍ നൂറില്‍ താഴെ കമ്പ്യൂട്ടറുകള്‍ മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. ഇത്തരത്തില്‍ ലഭ്യമായ ഒരു കമ്പ്യൂട്ടറാണ് ലേലം ചെയ്യുന്നത്. ജര്‍മനിയിലെ കൊളോങ്ങില്‍ മെയ് 24 നാണ് ലേലം. 25,000 പൌണ്ടാണ് കുറഞ്ഞ ലേലത്തുക പ്രതീക്ഷിക്കുന്നത്. മൗസ് കൂടാതെ ഇന്ന് നാം കമ്പ്യൂട്ടറില്‍ കാണുന്ന പല സവിശേഷതകളും ആദ്യമായി അവതരിപ്പിച്ചത് ഈ ആപ്പിള്‍ കമ്പ്യൂട്ടറിലായിരുന്നു.

നമ്മുടെ കമ്പ്യൂട്ടറിലെ ചവറ്റുകൊട്ട അഥവാ റീ സൈക്കിള്‍ ബിന്‍ ആദ്യമായി നിലവില്‍ വന്നത് ഈ കംപ്യൂട്ടറിലായിരുന്നു. കൂടാതെ ഐക്കണുകള്‍ ആദ്യമായി നിലവില്‍ വന്നതും ഓവര്‍ലാപ്പ് ചെയ്യുന്ന വിന്‍ഡോകള്‍ ആപ്പിള്‍ ലിസ 1 കമ്പ്യൂട്ടറിലായിരുന്നു. 5 മെഗാഹെര്‍ട്‌സ് പ്രൊസറും ഒരു എംബി റാമും ആയിരുന്നു ഈ കമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷത്. പെഴ്‌സണല്‍ കമ്പൂൂട്ടുഇങ്ങ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച കമ്പ്യൂട്ടറാണ് ആപ്പിള്‍ ലിസ 1.

നാസ ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങള്‍ ആദ്യകാലത്ത് തങ്ങളുടെ പ്രോജക്ടുകള്‍ക്കായി ആപ്പിള്‍ ലിസ 1 കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നു. ലോക്കല്‍ ഇന്റഗ്രേറ്റഡ് സിസ്റ്റം ആര്‍ക്കിടെക്ച്ചര്‍ എന്നതിന്റെ ചുരുക്കരൂപമായാണ് ‘ലിസ’ എന്ന പേര് ഉപയോഗിച്ചതെന്നാണ് ആപ്പിള്‍ കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ലിസ എന്നത് തന്റെ മകളുടെ പേരാണെന്ന് സ്റ്റീവ് ജോബ്‌സ് പിന്നീട് തിരിത്തിപ്പറഞ്ഞിരുന്നു. സ്റ്റീവ് ജോസ്ബിന്റെ 1978 ല്‍ ജനിച്ച മകളാണ് ലിസ. ടീം ബ്രെക്കര്‍ എന്ന ഓക്ഷന്‍ ഹൗസാണ് ലേലം നടത്തുന്നത്.

Scroll To Top