Wednesday December 07, 2016
Latest Updates

സ്റ്റീവ് ജോബ്‌സ് മക്കള്‍ക്ക് ഇന്റര്‍നെറ്റ് പോലും അനുവദിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍

സ്റ്റീവ് ജോബ്‌സ് മക്കള്‍ക്ക് ഇന്റര്‍നെറ്റ് പോലും അനുവദിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍:: ആപ്പിള്‍ സഹസ്ഥാപകനും മുന്‍ സി ഇ ഒയുമായിരുന്ന സ്റ്റീവ് ജോബ്‌സ് സ്വന്തം മക്കള്‍ക്ക് ആപ്പിള്‍ ഉല്‍പ്പനങ്ങള്‍ നിഷേധിച്ചിരുന്നതായി റിപ്പോര്‍ട്ട്. സാങ്കേതികവിദ്യയുടെ അമിത സ്വാധീനം മക്കള്‍ക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായക്കാരനായിരുന്നു സ്റ്റീവ് ജോബ്‌സ്. ഇതേതുടര്‍ന്നാണ് അദ്ദേഹം മക്കള്‍ക്ക് ഐ പാഡ് ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പ്പനങ്ങള്‍ വിലക്കിയത്. കൂടാതെ മക്കള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും സ്റ്റീവ് ജോസ് വിലക്കിയിരുന്നു.

അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ നിക് ബില്‍ട്ടനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഐ പാഡിന്റെ പോരായ്മകള്‍ സംബന്ധിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിന് 2010ല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും നിക്ക് ബില്‍ട്ടന്‍ വെളിപ്പെടുത്തി. തന്റെ മക്കള്‍ ഐപാഡ് ഇതുവരെ ഉപയോഗിച്ചിട്ടുപോലുമില്ലെന്നായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ പ്രതികരണം. ‘വീട്ടില്‍ കുട്ടികള്‍ക്ക് പുത്തന്‍ സാങ്കേതികതകള്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഐ പോഡ്, ഐമാക്, ഐ ഫോണ്‍ , ഐ ട്യൂണ്‍സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലോകത്തിനു സമ്മാനിച്ച സ്റ്റീവ് ജോബ്‌സ് സ്വന്തം മക്കള്‍ക്ക് സാങ്കേതികവിദ്യ നിഷേധിച്ചിരുന്നുവെന്ന വാര്‍ത്ത അത്ഭുതത്തോടെയാണ് ടെക് ലോകം ശ്രവിച്ചത്.

Scroll To Top