Saturday December 03, 2016
Latest Updates

സ്റ്റാന്‍ഡിംഗ് ചാര്‍ജ് ഒഴിവാക്കി; ജനുവരി മുതല്‍ ജലനിരക്ക് പ്രതിമാസം 20 യൂറോ 

സ്റ്റാന്‍ഡിംഗ് ചാര്‍ജ് ഒഴിവാക്കി; ജനുവരി മുതല്‍ ജലനിരക്ക് പ്രതിമാസം 20 യൂറോ 

ഡബ്ലിന്‍:പുതിയതായി ഏര്‍പ്പെടുത്തുന്ന ജലനിരക്കുകള്‍ പ്രഖ്യാപിച്ചു.മുന്‍പ് അറിയിച്ചിരുന്നതിനേക്കാള്‍ താരതമ്യേനെ കുറഞ്ഞ നിരക്കാണ് വെള്ളം ഉപയോഗിക്കുന്നതിന് അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക.തികച്ചും സൗജന്യമായി ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ളത്തിന് 2015 ജനുവരി മാസം മുതല്‍ വില നല്‍കേണ്ടിവരും.

ഇന്നലെ മന്ത്രിസഭായോഗത്തിന് ശേഷം പരിസ്ഥിതി മന്ത്രി ഫില്‍ ഹോഗനാണ് പുതിയ ജലനിരക്കുകള്‍ പ്രഖ്യാപിച്ചത്. സൗജന്യ വാട്ടര്‍ അലവന്‍സ് പ്രതിവര്‍ഷം 30,000 ലിറ്ററായി നിജപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള വാട്ടര്‍ അലവന്‍സ് 38,000 ലിറ്ററായും നിജപ്പെടുത്തി. നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതോടെ പ്രതിവര്‍ഷ വാട്ടര്‍ ചാര്‍ജ് 240 യൂറോ ആയിരിക്കും. അതായത് പ്രതിമാസം ഏകദേശം 20 യൂറോ.

സൗജന്യ നിരക്കുകള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപയോഗത്തിനുള്ള നിരക്കാണിത്.പരിധി വിട്ട് വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ തുക നല്‌കേണ്ടി വരും. അമ്പത് യൂറോ വരെ അടയ്‌ക്കേണ്ടി വരുമെന്നായിരുന്നു മുന്‍പ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്.പുതിയ നിരക്കിലുള്ള ബില്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ക്കേ നിലവില്‍ വരൂ. 

നേരത്തെ നിശ്ചയിച്ച 50 യൂറോ സ്റ്റാന്‍ഡിംഗ് ചാര്‍ജ് ഒഴിവാക്കാനും തീരുമാനിച്ചു. ഇതോടെ ഏറെ വിവാദമായ തീരുമാനമാണ് ഐറിഷ് ഗവണ്‍മെന്റ് പിന്‍വലിച്ചത്. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭരണകക്ഷി സ്ഥാനാര്‍ത്ഥികള്‍ക്ക് വാട്ടര്‍ നിരക്കിലെ പരിഷ്‌ക്കാരം ഏറെ തിരിച്ചടിയായിരുന്നു. വാട്ടര്‍ നിരക്കുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഈ വര്‍ഷം ഓഗസ്റ്റില്‍ കൈക്കൊള്ളൂമെന്ന് അധികൃതര്‍ അറിയിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്ന അമ്പത് യൂറോ സ്റ്റാന്‍ഡിംഗ് ചാര്‍ജ് ആണ് പിന്‍വലിച്ചത്. 

ഇതിനിടെ വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത എല്ലാ വീടുകളിലും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ചെയ്തുവരുന്നതായും അധികൃതര്‍ അറിയിച്ചു. 2016 പകുതിയോടെ വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. രോഗികളുള്ള വീടുകള്‍ക്ക് ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ പരിധിയില്‍ ഇളവ് നല്കുമെന്നും ജല വകുപ്പ് അധികൃതര്‍ അറിയിച്ചു. കിഡ്‌നി രോഗം ഉള്‍പ്പെടെ ഗുരുതര രോഗാവസ്ഥയിലുള്ളവര്‍ക്കാണ് കൂടുതല്‍ വെള്ളം ഉപയോഗിക്കാന്‍ അനുമതി നല്കുക.

Scroll To Top