Sunday December 04, 2016
Latest Updates

സോണിയ ഗാന്ധിയുടെ യോഗ്യത എന്ത്? കോണ്‍ഗ്രസിനെതിരെ ബിജെപി നേതാക്കളുടെ വെല്ലുവിളി

സോണിയ ഗാന്ധിയുടെ യോഗ്യത എന്ത്? കോണ്‍ഗ്രസിനെതിരെ ബിജെപി നേതാക്കളുടെ വെല്ലുവിളി

ന്യൂഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമാക്കിയത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. സ്മൃതി ഇറാനിക്ക് വിദ്യാഭ്യാസം കുറവാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പത്താം ക്ലാസ് പോലും പാസായിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ തിരിച്ചടിച്ചു. കേന്ദ്രമന്ത്രി ഉമാഭാരതി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഇന്ന് സ്മൃതി ഇറാനിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള സ്മൃതി ഇറാനിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയ നടപടി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ് വിവാദത്തിനു തിരി കൊളുത്തിയത്. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ തയ്യാറുണ്ടോ എന്നും ഉമാഭാരതി ചോദിച്ചു.

അതേസമയം കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവും കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും സ്മൃതി ഇറാനിയെ പിന്തുണച്ച് രംഗത്ത് വന്നു. വ്യോമയാന മന്ത്രിയാകാന്‍ പൈലറ്റ് ആകണമെന്ന് പറയുന്നത് പോലെയാണ് വിദ്യാഭ്യാസ മന്ത്രിയാകാന്‍ ഉന്നത ബിരുദം വേണമെന്ന് വാദിക്കുന്നതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

Scroll To Top