Tuesday December 06, 2016
Latest Updates

സ്മിത്ത്‌സ് ടോയ്‌സിന് ‘പണി കിട്ടി’ 

സ്മിത്ത്‌സ് ടോയ്‌സിന് ‘പണി കിട്ടി’ 

ഡബ്ലിന്‍: പ്രമുഖ ടോയ് ഷോപ്പായ സ്മിത്ത്‌സ് ടോയ്‌സിനെതിരെ വ്യാപക പരാതി. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ പണം വാങ്ങിയിട്ടും സാധനങ്ങള്‍ ഡെലിവര്‍ ചെയ്തിട്ടില്ലെന്ന് പരാതി. അതേസമയം ഉപഭോതാക്കള്‍ ഒന്നിലധികം ഡിസ്‌കൌണ്ട് വൌച്ചറുകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സ്മിത്ത്‌സ് ഷോപ്പ് അധികൃതര്‍ പറയുന്നത്. അതേസമയം സ്മിത്ത്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലടക്കം നൂറു കണക്കിന് പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. 

ഒരു മുന്നറിയിപ്പും നല്‍കാതെ സ്മിത്ത്‌സ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. അതേസമയം ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തിട്ടും അക്കൌണ്ടില്‍ പണം തിരികെ വന്നിട്ടുമില്ല. ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തിട്ടും പണം റീഫണ്ട് ചെയ്തിട്ടില്ലെന്ന് നിരവധി പേര്‍ സ്മിത്ത്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. അതേസമയം നിബന്ധനകള്‍ ലംഘിച്ച് ഒന്നിലധികം വൌച്ചര്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ കാരണമെന്നാണ് സ്മിതസ് പറയുന്നത്.

എന്നാല്‍ പണം തിരികെ നല്‍കാത്തത് സംബന്ധിച്ച് സ്മിത്ത്‌സ് വക്താവ് പ്രതികരിച്ചില്ല. ക്രിസ്തുമസിന് സമ്മാനങ്ങള്‍ വാങ്ങാന്‍ സ്മിത്ത്‌സ് ഷോപ്പില്‍ പോകരുതെന്ന് അസംതൃപ്തരായ നിരവധി ഉപഭോക്താക്കള്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. യുകെയിലും അയര്‍ലണ്ടിലുമായി 70 ഓളം ഷോപ്പുകളുള്ള സ്മിത്ത്‌സ് അയര്‍ലണ്ടിലെ ഏറ്റവും പ്രമുഖ ടോയ് ഷോപ്പാണ്

Scroll To Top