Saturday December 03, 2016
Latest Updates

സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നേറുന്നു; പ്രീമിയര്‍ ലീഗില്‍ കിരീട പ്രതീക്ഷയില്‍ ചെല്‌സിയും ലിവര്‍പൂളും

സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നേറുന്നു; പ്രീമിയര്‍ ലീഗില്‍ കിരീട പ്രതീക്ഷയില്‍ ചെല്‌സിയും ലിവര്‍പൂളും

സ്പാനിഷ് ലീഗില്‍ ഗറ്റാഫെയെ കീഴടക്കി അത്‌ലറ്റിക്കോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഗറ്റാഫെയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാന് മാഡ്രിഡ് കീഴടക്കിയത്. ഡിയഗോ കോസ്റ്റ , ഡിയഗോ ഗോഡിന്‍ എന്നിവരാണ് മാഡ്രിഡിന് വേണ്ടി ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ 33 മത്സരങ്ങളില്‍ നിന്നായി മാഡ്രിഡ് 82 പോയിന്റുകള്‍ സ്വന്തമാക്കി.

പ്രീമിയര്‍ ലീഗില്‍ നടന്ന ഒരു മത്സരത്തില്‍ ലിവര്പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി. ഈ ജയത്തോടെ ലിവര് കിരീട പ്രതീക്ഷ ഒന്നുകൂടി സജീവമാക്കി. രണ്ടര പതിറ്റാണ്ടിനു ശേഷമാണ് ലിവര്‍പൂള്‍ കിരീട നേട്ടത്തിനു അടുത്ത് എത്തുന്നത്. മറ്റൊരു മത്സരത്തില്‍ സ്വാന്‍സിയെ കീഴടക്കിയ ചെല്‌സിയും കിരീട പ്രതീക്ഷയിലാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‌സി സ്വാന്‌സിയയെ കീഴടക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ചെല്‌സിയും ലിവര്‍പൂളും തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ട പോയിന്റ് ആയി ചുരുങ്ങി.

Scroll To Top