Sunday December 11, 2016
Latest Updates

സ്പാനിഷ് ദുരന്തം: ചാമ്പ്യന്മാര്‍ ആദ്യ റൌണ്ടില്‍ വീഴുന്നത് ഇത് ആദ്യമല്ല

സ്പാനിഷ് ദുരന്തം: ചാമ്പ്യന്മാര്‍ ആദ്യ റൌണ്ടില്‍ വീഴുന്നത് ഇത് ആദ്യമല്ല

മാരക്കാന: ലോകകപ്പില്‍ സ്പാനിഷ് ദുരന്തം. ചിലിയോട് ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെട്ട് ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ പുറത്തായി. ഇരുപതാം മിനിട്ടില് എഡ്വാര്‍ഡോ വര്‍ഗാസും നാല്‍പ്പത്തി മൂന്നാം മിനിട്ടില്‍ അറാംഗിസും ചിലിക്ക് വേണ്ടി ഗോള്‍ നേടി. ആദ്യ മത്സരത്തില്‍ ഹോളണ്ടിനോട് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയം സമ്മതിച്ചതിന്റെ നാണക്കേട് മാറുന്നതിനു മുമ്പെയാണ് സ്‌പെയിന്‍ ചിലിയോട് പരാജയം സമ്മതിച്ച് മടങ്ങുന്നത്. ലോകചാമ്പ്യന്മാര്‍ ആദ്യ റൌണ്ടിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പുറത്താകുന്നത് ഇത് ആദ്യമായാണ്.

അതേസമയം ലോകകപ്പിന്റെ ആദ്യ റൌണ്ടില്‍ നിന്ന് ചാമ്പ്യന്മാര്‍ പുറത്താകുന്നത് ഇത് ആദ്യമായല്ല. 1998 ലോകകപ്പ് മുതല്‍ ഒരു തവണ ഒഴികെ എല്ലാ ലോകകപ്പുകളിലും തൊട്ട് മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാര്‍ക്ക് ശനിദശയാണ് കണ്ടു വരുന്നത്. 1998 ലോകകപ്പിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാന്‍സ് 2002 ലോകകപ്പിലെ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായിരുന്നു. 2006 ലെ ചാമ്പ്യന്മാരായ ഇറ്റലി 2010 ല്‍ ആദ്യ റൌണ്ടില്‍ പുറത്തായി. 2010 ലെ ചാമ്പ്യന്മാരായ സ്‌പെയിനും ഈ പതിവ് തെറ്റിച്ചില്ല. 2002 ലോകകപ്പ് മാത്രമാണ് സമീപകാലത്ത് ഇതിനൊരു അപവാദമെന്ന് പറയാവുന്നത്. ഏതായാലും സ്‌പെയിന്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ ഇത് ഒരു കാരണമായി.

Scroll To Top