Sunday December 04, 2016
Latest Updates

സ്ഥാനാര്‍ത്ഥിയുടെ ലഘുലേഖ കീറി എറിഞ്ഞ വീട്ടമ്മയ്ക്ക് പണികിട്ടി; 150 യൂറോ പിഴ

സ്ഥാനാര്‍ത്ഥിയുടെ ലഘുലേഖ കീറി എറിഞ്ഞ വീട്ടമ്മയ്ക്ക് പണികിട്ടി; 150 യൂറോ പിഴ

ഡബ്ലിന്‍: ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ലഘുലേഖകള്‍ കീറി എറിഞ്ഞ വീട്ടമ്മയ്ക്ക് കൌണ്‍സില്‍ പിഴയടിച്ചു. വെസ്റ്റ് മീത്തിലെ മള്ളിന്‍ഗര്‍ സ്വദേശിയായ മൈക്കലെ ബെയ്ന്‍ എന്ന വീട്ടമ്മയ്ക്കാണ് പിഴ ശിക്ഷ ലഭിച്ചത്. വെസ്റ്റ് മീത്തില്‍ മത്സരിക്കുന്ന ജെറി ഷെറിഡന്റെ ലഘുലേഖകളാണ് കീറിയത്. ഇതിനു പിന്നാലെ കൌണ്‍സിലില്‍ നിന്ന് ലിറ്റര്‍ വാര്‍ഡന്‍ എത്തി മൈക്കലെക്ക് പിഴ അടിക്കുകയായിരുന്നു.

വീടിന് മുന്നില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ടെന്ന് ആരോപിച്ചാണ് പിഴയടിച്ചത്. അതേസമയം സ്ഥാനാര്‍ത്ഥിയോടും പ്രവര്‍ത്തകരോടും രൂക്ഷമായി പ്രതികരിച്ചതിന്റെപ്രതികാരമായാണ് തനിക്ക് നേരെ പിഴ ചുമത്തിയാതെന്നാണ് മൈക്കലെ പറയുന്നത്.രാഷ്ട്രീയക്കാരോടുള്ള വിരോധം മൂലമാണ് ഇവര്‍ ലഘുലേഖകള്‍ കീറി എറിഞ്ഞത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പരാതിപ്പെട്ടതോടെ വീട്ടമ്മയ്ക്ക് പണികിട്ടി.

150 യൂറോയാണ് പിഴ ലഭിച്ചത്. അതേസമയം പിഴയടിച്ച നടപടിയോട് മൈക്കലെരൂക്ഷമായാണ് പ്രതികരിച്ചത്. സാധാരണക്കാരോട് രാഷ്ട്രീയക്കാര്‍ പെരുമാറേണ്ടത് എന്നും അവര്‍ ചോദിച്ചു. താന്‍ ലഘുലേഖകള്‍ കീറി എറിഞ്ഞത് അവരോടുള്ള വ്യക്തിപരമായ എന്തെങ്കിലും വിരോധം മൂലമല്ലെന്നും മുഴുവന്‍ രാഷ്ട്രീയം മടുത്തതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയക്കാരുടെ നിലപാടുകളില്‍പ്രതിഷേധമുള്ള എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ വീട്ടമ്മയുടെ അയല്‍വാസികള്‍ പരാതി പറഞ്ഞത് പ്രകാരമാണ് മൈക്കലെയുടെ വീടിന് മുന്നിലെ ചപ്പു ചവറുകള്‍ക്കെതിരെ പ്രതികരിച്ചതെന്ന് ജെറി ഷെറിഡന്റെ പറഞ്ഞു. വീട്ടമ്മയ്‌ക്കെതിരെ അയല്‍വാസികള്‍ ഫോണിലൂടെ പരാതിപ്പെട്ടിരുന്നതായും ജെറി ഷെറിഡന്‍ പറഞ്ഞു

Scroll To Top