Tuesday December 06, 2016
Latest Updates

സ്ഥാനമൊഴിയുന്ന ലോക്കല്‍ കൌണ്‍സിലര്‍മാര്‍ക്ക് കൈനിറയെ ആനുകൂല്യങ്ങള്‍

സ്ഥാനമൊഴിയുന്ന ലോക്കല്‍ കൌണ്‍സിലര്‍മാര്‍ക്ക് കൈനിറയെ ആനുകൂല്യങ്ങള്‍

ഡബ്ലിന്‍: സ്ഥാനമൊഴിയുന്ന ലോക്കല്‍ കൌണ്‍സിലര്‍മാര്‍ക്ക് വന്‍ സമ്മാനങ്ങള്‍. പണമായും മറ്റ് ആനുകൂല്യങ്ങളായും മന്ത്രിമാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങളാണ് കൌണ്‍സിലര്‍മാര്‍ക്ക് ലഭിക്കുന്നത്. ലോക്കല്‍ അതോറിറ്റി മെമ്പേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ദീര്‍ഘകാലം സേവനം അനുഷ്ടിച്ച ഒരു കൌണ്‍സിലറിന് 64,000 യൂറോ വരെ പണമായി ലഭിക്കുമെന്നാണ് സൂചന. 

ആദ്യ തവണ കൌണ്‍സിലറായി കാലാവധി പൂര്‍ത്തിയാക്കുന്ന ഒരു കൌണ്‍സിലര്‍ക്ക് 16,724 യൂറോവരെ പണമായി ലഭിക്കും. രണ്ട് തവണയായി പത്ത് വര്‍ഷം കൌണ്‍സിലറായി സേവനം ചെയ്തവര്‍ക്ക് 33,448 യൂറോയും, നാല് പതിറ്റാണ്ടിന് മുകളില്‍ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് 63,968 യൂറോയും ആനുകൂല്യം ലഭിക്കും. കൌണ്‍സിലറായി ദീര്‍ഘ വര്‍ഷങ്ങള്‍ സേവനം ചെയ്തവര്‍ക്ക് മന്ത്രിമാര്‍ കൈപ്പറ്റുന്ന അത്രയും തുക ലഭിക്കും. 

114 കൌണ്‍സിലുകളിലായി അയര്‍ലണ്ടില്‍ ആകെ 1627 കൌണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ കൌണ്‍സിലുകളുടെ എണ്ണം 91 ആയി ചുരുക്കിയതോടെ കൌണ്‍സിലര്‍മാരുടെ എണ്ണം 949 ആയി കുറഞ്ഞു. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് കൌണ്‍സില്‍ അംഗങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആനുകൂല്യങ്ങള്‍ വര്‍ദ്ധിച്ചതോടെ പല കൌണ്‍സിലര്‍മാറും കൌണ്‍സില്‍ പ്രവര്‍ത്തനം മുഴുവന്‍ സമയ ജോലിയാക്കി മാറ്റിയിട്ടുണ്ട്

Scroll To Top