Friday December 09, 2016
Latest Updates

സ്ഥലം മാറ്റപ്പെട്ട പ്രധാനാധ്യാപികയെ മറ്റൊരു സ്‌കൂളില്‍ നിയമിച്ചേക്കും

സ്ഥലം മാറ്റപ്പെട്ട പ്രധാനാധ്യാപികയെ മറ്റൊരു സ്‌കൂളില്‍ നിയമിച്ചേക്കും

തിരുവനന്തപുരം: വിവാദ ഉത്തരവിലൂടെ സ്ഥലം മാറ്റപ്പെട്ട തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക ഊര്‍മിളാ ദേവിക്ക് മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചേക്കും. ചാര്‍ജ് മെമ്മോക്കുള്ള വിശദീകരണം ഊര്‍മ്മിളാ ദേവി ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നല്‍കും. ഇത് പരിശോധിച്ചതിനു ശേഷമാകും നടപടി.

പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ നടപടി വിവാദമായ സാഹചര്യത്തില്‍ നടപടി ഒതുക്കി മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ ഈ വിഷയത്തില്‍ ഒന്നിലധികം ദിവസം സഭ മുടങ്ങുകയും ചെയ്തു. കോട്ടണ്‍ഹില്‍ സ്‌കൂളിലേക്ക് തന്നെ തിരികെ നിയമിക്കണമെന്നാണ് അധ്യാപികയുടെ ആവശ്യം. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഊര്‍മിളാ ദേവി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Scroll To Top