Sunday December 04, 2016
Latest Updates

സ്ത്രീ വേഷം ധരിച്ച് മോഷണം

സ്ത്രീ വേഷം ധരിച്ച് മോഷണം

ഡബ്ലിന്‍: സ്ത്രീ വേഷം ധരിച്ച് മോഷണം. ഡബ്ലിനിലെ രാത്ഗര്‍ വില്ലേജില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ 4.45 ഓടെ ബാങ്കിന്റെ ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കാന്‍ എത്തിയ ഒരാളെ സ്ത്രീ വേഷം ധരിച്ച് എത്തിയ ഒരാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. മോഷണ സംഘത്തില്‍ സ്ത്രീ വേഷം ധരിച്ച പുരുഷനെ കൂടാതെ ഒരാള്‍ കൂടി ഉണ്ടായിരുന്നതായി ഗാര്‍ഡ വെളിപ്പെടുത്തി. പണം തട്ടിയെടുത്ത രണ്ടംഗ സംഘം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ടെരെന്യൂര്‍ ഭാഗത്തേക്ക് ഓടിച്ച് പോയതായും ഗാര്‍ഡ അറിയിച്ചു.

ഈ കാര്‍ പിന്നീട് ഹാരോള്‍ഡ്‌സ് ക്രോസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തു. 12 സി ഇ 1549 എന്ന വ്യാജ നമ്പര്‍ പ്ലേറ്റിലുള്ള ഹുണ്ടായി ഐ 40 കാറാണ് മോഷണത്തിനു ഉപയോഗിച്ചതെന്ന് ഗാര്‍ഡ അറിയിച്ചു. 

Scroll To Top