Saturday December 03, 2016
Latest Updates

സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന് യേശുദാസ്; ചുട്ടമറുപടിയുമായി സോഷ്യല്‍ മീഡിയ

സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന് യേശുദാസ്; ചുട്ടമറുപടിയുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ഇടരുതെന്ന് പ്രസംഗിച്ച ഗായകന്‍ യേശുദാസിനെതിരെ വ്യാപക പ്രതിഷേധം. സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. മറച്ച് വയ്‌ക്കേണ്ടതിനെ മറച്ച് വയ്ക്കണം. ജീന്‍സ് ധരിച്ചാല്‍ അതിനും അപ്പുറമുള്ളത് ശ്രദ്ധിക്കാന്‍ തോന്നും ആകര്‍ഷണീയത കൊടുത്ത് വേണ്ടാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യമെന്നും യേശുദാസ് പറഞ്ഞു. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ ഇന്നലെ നടത്തിയ ശുചിത്വ കേരളം സുനന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയായിരുന്നു യേശുദാസിന്റെ വിവാദ പ്രസ്താവന.

അതേസമയം യേശുദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിശേഷം വ്യാപകമാകുകയാണ്. മഹിള കോണ്‍ഗ്രസും, ജനാധിപത്യ മഹിളാ അസോസിയേഷനും ഉള്‍പ്പെടെയുള്ള വനിതാ സംഘടനകളും യേശുദാസിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് യേശുദാസ് തീരുമാനിക്കേണ്ടന്നായിരുന്നു സ്ത്രീ സംഘടനകളുടെ പ്രതികരണം.

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളിലും യേശുദാസിനെതിരെ പ്രതിഷേധം ശക്തമാണ്. പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ യേശുദാസിനെതിരെ രംഗത്ത് വന്നു. ജീന്‍സ് ധരിച്ച സ്ത്രീകളെ മറ്റൊരു രീതിയില്‍ നോക്കാന്‍ തോന്നുന്നവരുടെ മാനസിക നിലയ്ക്കാണ് തകരാര്‍ എന്നാണു സോഷ്യല്‍ മീഡിയയിലെ പൊതുവായ പ്രതികരണം.

Scroll To Top